കോട്ടയം : കാർ വൈദ്യുതി തൂണിലിടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു. വാകക്കാട് കുന്നക്കാട്ട് ജോസിന്‍റെ മകൻ സോണി ജോസ്(27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിൽ മൂന്നിലവിൽ നിന്നും വാകക്കാട്ടേയ്ക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് റോഡിലടിഞ്ഞ മണലിൽ കയറി വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Also Read: മഴക്കെടുതി: സംസ്ഥാനത്ത് മരണം 27; കൊക്കയാറിലെ തിരച്ചില്‍ അവസാനിപ്പിച്ചു
ആറിന്‍റെ വശത്തേക്കാണ് കാർ വീണതെങ്കിലും വെള്ളത്തിൽ മുങ്ങിയില്ല. പിന്നാലെ വന്നവരാണ് അപകടം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പാലായിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോണി. മാതാവ് ലിൻസി. സഹോദരൻ ടോണി. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വാകക്കാട് സെന്‍റ് പോൾസ് പള്ളി സെമിത്തേരിയിൽ.