കോട്ടയം : മണർകാട് മാലം ജംഗ്‌ഷനിലെ പാലത്തിന്റെ കൈവരിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് തോട്ടിൽ വീണ യുവാവ് മരിച്ചു. കാവുംപടി തെക്കുകുന്നേൽ അരവിന്ദാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
Also Read: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച്, ജീപ്പ് തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങൾ
അരവിന്ദ് ഓടിച്ച ബൈക്ക് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് തോട്ടിൽ വീഴുകയായിരുന്നു. ഇത് വഴി സഞ്ചരിച്ചവർ പാലത്തിന് അടിയിലായി ബൈക്ക് കിടന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അരവിന്ദ് പത്തടിയിലധികം താഴെ തോട്ടിൽ കിടക്കുന്നത് കണ്ടത്. പിന്നീട് പാമ്പാടിയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.