ETV Bharat / state

വനിതാദിനം വഞ്ചനാദിനമായി ആചരിച്ച് മഹിളാ കോൺഗ്രസ്

വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിന് പിന്നിലെ യാഥാർഥ്യം പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ അമ്മയടക്കം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിട്ടും നീതി വൈകുന്നതിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് വനിതാ ദിനം വഞ്ചനാദിനമായി ആചരിച്ചത്

വനിതാദിനം  Women's Congress  Mahila Congress  വഞ്ചനാദിനം  Women's Day
വനിതാദിനം വഞ്ചനാദിനമായി ആചരിച്ച് മഹിളാ കോൺഗ്രസ്
author img

By

Published : Mar 8, 2021, 5:02 PM IST

കോട്ടയം: വാളയാർ പെൺകുട്ടികൾക്ക് നീതി വൈകുന്നതിൽ പ്രതിഷേധിച്ച് വനിതാദിനം വഞ്ചനാദിനമായി ആചരിച്ച് മഹിളാ കോൺഗ്രസ്. ഇതിനോടനുബന്ധിച്ച് വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുധ കുര്യൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ഇന്ന് വനിതാ ദിനം ആചരിക്കാൻ സാധിക്കുന്ന കാര്യങ്ങളൊന്നും നിലവിലില്ലെന്ന് സുധ കുര്യൻ പറഞ്ഞു. സ്‌ത്രീ പീഡനങ്ങളും കുട്ടികൾക്കെതിരായ അതിക്രമങ്ങളും നാൾക്കുനാൾ വർധിക്കുകയാണ്. കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പുറത്ത് സ്വൈര്യവിഹാരം നടത്തുന്നതാണ് കാണാൻ കഴിയുന്നത്. ഇത്തരം സാഹചര്യത്തിൽ വനിതാദിനം ആചരിക്കാൻ മഹിളാ കോൺഗ്രസിന് കഴിയില്ലെന്നും സുധ കുര്യൻ കൂട്ടിച്ചേര്‍ത്തു.

ദുരൂഹ മരണത്തിന് പിന്നിലെ യാഥാർഥ്യം പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇരകളായ പെൺകുട്ടികളുടെ അമ്മയടക്കം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിട്ടും നീതി വൈകുന്നതിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് വനിതാ ദിനം വഞ്ചനാദിനമായി ആചരിച്ചത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഡോ. ശോഭ സലിമോൻ അധ്യക്ഷത വഹിച്ചു. പിആർ സോന, സിസി ബോബി, രജനി സന്തോഷ്, നിഷ ഡെന്നി, സാലി മാത്യു, മഞ്ജു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.