ETV Bharat / state

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ സ്‌ത്രീകളുടെ ആക്രമണം; ഒരാള്‍ അറസ്‌റ്റില്‍ - യുവതി അറസ്‌റ്റില്‍

KSRTC bus attack: ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ കാറിന്‍റെ മിററിൽ തട്ടിയന്നാരോപിച്ച് നാലംഗ സംഘം ബസ് തടഞ്ഞ് നിറുത്തി ആക്രമണം നടത്തുകയായിരുന്നു. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട സ്‌ത്രികളെ തിരിച്ചറിഞ്ഞ പൊലീസ് ഒരാളെ അറസ്‌റ്റു ചെയ്തു.

സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു  ഓവർടേക്ക് ചെയ്‌തപ്പോൾ മിററർ തട്ടി  കെഎസ്ആർടിസി ബസിന്‍റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു  കോട്ടയത്ത് കെഎസ്ആർടിസി ബസ്സിന് നേരെ ആക്രമണം  ബസ്സിന്‍റെ ഹെഡ് ലൈറ്റ്‌ അടിച്ചു തകർത്ത് സ്‌ത്രീകൾ  കാറിലെത്തിയ സ്‌ത്രീകള്‍ ബസ് ആക്രമിച്ചു  women attacked headlight of ksrtc bus in kottayam  women attacked headlight of ksrtc bus  ksrtc bus attacked  group of women smashed headlight of ksrtc bus  women attack ksrtc bus

author img

By ETV Bharat Kerala Team

Published : Nov 21, 2023, 4:27 PM IST

Updated : Nov 21, 2023, 9:40 PM IST

കെഎസ്‌ആർടിസി ബസ് തല്ലി തകര്‍ത്ത് സ്ത്രികള്‍

കോട്ടയം: കോടിമത നാലുവരി പാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്‍റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത((women attacked headlight of ksrtc bus in kottayam) സംഭവത്തിൽ പൊൻകുന്നം സ്വദേശി സുലു അറസ്‌റ്റിൽ. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. സുലുവും അമ്മയും സഞ്ചരിച്ചിരുന്ന കാറിന്‍റെ മിററിൽ കെഎസ്ആർടിസി ബസ് ഉരസിയിരുന്നു. ബസ് ഓവർടേക്ക് ചെയ്‌തപ്പോളായിരുന്നു കാറിന്‍റെ മിററിൽ തട്ടിയിരുന്നത്. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും ലിവർ എടുത്ത ശേഷം ബസിന്‍റെ ഹെഡ് ലൈറ്റുകൾ ഇവര്‍ അടിച്ചു തകര്‍ത്തത്.

സംഭവത്തെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതി പൊലീസ് സ്‌റ്റേഷനിൽ വൈകുന്നേരം നാലുമണിയോടെ കീഴടങ്ങിയത്. ഇവരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയ നാളെ കോടതിയിൽ ഹാജരാക്കും.

പൊൻകുന്നം സ്വദേശി ഇസ്‌മയിലിന്‍റെ പേരിലുള്ളതാണ് കാർ. കാറുടമയുടെ മരുമകളാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം.

തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിനു നേരെ ചൊവാഴ്ച്ച ഉച്ചയ്ക്കാണ് അക്രമമുണ്ടായത്. ഓവർ ടേക്കിംഗിനിടെ കാറിന്‍റെ മിററിൽ ബസ് തട്ടുകയൊയിരുന്നു. ഇതേ തുടർന്ന് റോഡ് സൈഡിൽ ഡ്രൈവർ ബസ് ഒതുക്കി.

ഈ സമയത്ത് ബസിന് മുൻപിൽ കാർനിർത്തുകയും കാർ ഓടിച്ച സ്ത്രീ ലിവർ എടുത്ത് ബസിന്‍റെ ഹെഡ് ലൈറ്റുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്ന് ഡ്രൈവർ രാമചന്ദ്രൻ പറഞ്ഞു. അതിക്രമം നടത്തിയവരോട് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു.

ALSO READ: Youth Creating Obstruction Infront of KSRTC കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

കെഎസ്‌ആർടിസി ബസിന് നേരെ ആക്രമണം: തിരുവനന്തപുരം കേശവദാസപുരത്ത് കെഎസ്ആർടിസി ബസിന് മുന്നിൽ കാർ വട്ടംവച്ച് യുവാക്കളുടെ പോർവിളി. ഒക്‌ടോബർ 21 ന് രാത്രിയാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയായിരുന്നു യുവാക്കളുടെ ഗുണ്ടായിസമുണ്ടായത് (Youth Creating Obstruction Infront of KSRTC).

ടൊയോട്ട ക്വാളിസ് വാഹനത്തിലെത്തിയാണ് യുവാക്കൾ ഗുണ്ടായിസം സൃഷ്‌ടിച്ചത്. ഏറെ ദൂരം കെഎസ്ആർടിസി ബസിന് കടന്നുപോകാനാകാത്ത തരത്തിൽ മാർഗ്ഗ തടസം സൃഷ്‌ടിച്ചിരുന്നു. ബസ് ഡ്രൈവർ നിരന്തരമായി ഹോൺ മുഴക്കിയതോടെയാണ് യുവാക്കൾ കാർ വട്ടംവച്ച് സംഘർഷാവസ്ഥ സൃഷ്‌ടിച്ചത്.

ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട യുവാക്കൾ പിന്നീട് ബസിനുള്ളിൽ കയറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഗുണ്ടായിസത്തിൽ കെഎസ്ആർടിസി പരാതി നൽകുമെന്നും അറിയിച്ചിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പ്രചരിച്ചിട്ടുണ്ട്.

ALSO READ: കാസർകോട് സ്വകാര്യ ബസിന് നേരെ യുവാവിന്‍റെ ആക്രമണം; സംഭവത്തിൽ കോളജ് വിദ്യാർഥിനിക്ക് പരിക്ക്

സ്വകാര്യ ബസിന് നേരെ ആക്രമണം: കാസർകോട് ബന്തടുക്ക ആനക്കല്ലിൽ ബസിന് നേരെ യുവാവിന്‍റെ ആക്രമണം. ഈ മാസം ഒന്നിനാണ് ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞു നിർത്തി ഹെൽമറ്റ് കൊണ്ട് മുൻവശത്തെ ഗ്ലാസ്സ് അടിച്ചു തകർത്തത്. ബസിന്‍റെ മുന്നിൽ ഇരുന്ന കോളജ് വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥിനിക്ക് പരിക്കേറ്റത് തകർന്ന ഗ്ലാസ് കഷണം കണ്ണിൽ തെറിച്ചായിരുന്നു. നവംബർ ഒന്നിന് രാവിലെയാണ് അക്രമണമുണ്ടായത് (Young Man Attacked Private Bus In Kasaragod).

Last Updated : Nov 21, 2023, 9:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.