ETV Bharat / state

നഷ്‌ടപരിഹാരം കെട്ടിവച്ചു; ബസിന്‍റെ ഹെഡ്‌ലൈറ്റ് അടിച്ചു തകര്‍ത്ത യുവതിക്ക് ജാമ്യം - head light of KSRTC bus was broken

KSRTC bus attack: കെഎസ്ആർടിസി ബസ്‌ ആക്രമിച്ച കേസിൽ കോടതിയിൽ പണം കെട്ടിവെച്ചതോടെ യുവതിക്ക് ജാമ്യം അനുവദിച്ചു

Woman granted bail  KSRTC bus attack  KSRTC  കെഎസ്ആർടിസി  കെഎസ്ആർടിസി ബസ്‌ ആക്രമിച്ചു  കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ വനിതയ്ക്ക് ജാമ്യം  Woman granted bail in KSRTC bus attack case  Woman attacked KSRTC  prevention of damage to public property  കെഎസ്ആർടിസി ബസിന്‍റെ ഹെഡ് ലൈറ്റ് തകര്‍ത്തു  head light of KSRTC bus was broken  women attacked headlight of ksrtc bus in kottayam
KSRTC bus attack
author img

By ETV Bharat Kerala Team

Published : Nov 22, 2023, 7:01 PM IST

കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ വനിതയ്ക്ക് ജാമ്യം

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ വനിതയ്ക്ക് ജാമ്യം (KSRTC bus attack). പിഡിപിപി (prevention of damage to public property - PDPP) കേസിൽ കോടതിയിൽ പണം കെട്ടിവെച്ചതോടെയാണ് ജാമ്യം അനുവദിച്ചത് (Woman granted bail). ട്രിപ്പ്‌ മുടക്കിയത് ഉൾപ്പെടെ 46,000 രൂപ സുലു കോടതിയിൽ കെട്ടിവച്ചു. കെഎസ്ആർടിസി ജീവനക്കാർ തെറിവിളിച്ചത് കൊണ്ടാണ് അക്രമം നടത്തിയത് എന്ന് സുലു പോലീസിനോട് പറഞ്ഞു (omen attacked headlight of ksrtc bus in kottayam).

ഇന്നലെ ഉച്ചയ്ക്ക് കോടിമത നാലുവരിപ്പാതയിൽ വച്ചാണ് സുലു കെഎസ്ആർടിസി ബസിന്‍റെ ഹെഡ് ലൈറ്റ് ജാക്കി ലിവർ കൊണ്ട് തല്ലി തകർത്തത്. സുലുവും അമ്മയും കാറിൽ സഞ്ചരിക്കവേ കാറിന്‍റെ മിററിൽ കെഎസ്ആർടിസി ബസ് തട്ടുകയും ഇതേ തുടർന്ന് യുവതി അതിക്രമം കാട്ടുകയുമായിരുന്നു ഇന്നലെ വൈകുന്നേരം സുലു ചിങ്ങവനം പോലിസ് സ്റ്റേഷനിൽ ഹാജരായി ഇന്ന് ഉച്ചയോടെയാണ് സുലുവിനെ ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയത്.

സംഭവം ഇങ്ങനെ: പൊൻകുന്നം സ്വദേശി ഇസ്‌മയിലിന്‍റെ പേരിലുള്ളതാണ് കാർ. കാറുടമയുടെ മരുമകളാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം. തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് പോയ കെഎസ്ആർടിസി ബസിനു നേരെ ചൊവാഴ്ച്ച ഉച്ചയ്ക്കാണ് അക്രമമുണ്ടായത്. ഓവർ ടേക്കിംഗിനിടെ കാറിന്‍റെ മിററിൽ ബസ് തട്ടുകയായിരുന്നു. ഇതേ തുടർന്ന് റോഡ് സൈഡിൽ ഡ്രൈവർ ബസ് ഒതുക്കി. ഈ സമയത്ത് ബസിന് മുൻപിൽ കാർനിർത്തുകയും കാർ ഓടിച്ച സ്ത്രീ ലിവർ എടുത്ത് ബസിന്‍റെ ഹെഡ് ലൈറ്റുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്ന് ഡ്രൈവർ രാമചന്ദ്രൻ പറഞ്ഞു.

ALSO READ: ഒല്ലൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ മർദനം : 3 പേർ പൊലീസ് പിടിയിൽ

ഒല്ലൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മര്‍ദനം: ഒല്ലൂരിൽ കെഎസ്‌ആർടിസി ഡ്രൈവറെ നടുറോഡിൽവെച്ച് മർദിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. ഒക്‌ടോബര്‍ 25 ന്‌ ഒല്ലൂർ എസ്റ്റേറ്റ് സ്റ്റോപ്പിലായിരുന്നു സംഭവം. തൊടുപുഴയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവർ അബ്‌ദുൾ ഷുക്കൂറിനാണ് മർദനമേറ്റത്. ഗതാഗതക്കുരുക്കിൽ അകപ്പെട്ട ബസ് വലതുവശത്തുകൂടി കടക്കാൻ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം. എതിരെ വന്ന ലോറിയിലെ ഡ്രൈവറും ക്ലീനറും, ബൈക്ക് യാത്രാക്കാരനുമാണ് ഡ്രൈവറെ മർദിച്ചത്.

ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി മർഷൂദ്, ക്ലീനർ മിന്ന, ബൈക്ക് യാത്രക്കാരനായ തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെയാണ് ഒല്ലൂർ പൊലീസ് പിടികൂടിയത്. ഹെൽമറ്റ് കൊണ്ടാണ് ബൈക്ക് യാത്രാക്കാരൻ ബസ് ഡ്രൈവറെ മർദിച്ചത്. തൊട്ടുപിന്നാലെ ലോറിയിൽ നിന്നിറങ്ങി വന്ന ഡ്രൈവറും ക്ലീനറും ബസ് ഡ്രൈവറെ മർദിക്കുകയായിരുന്നു. ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ ഡ്രൈവർ പുറത്തിറങ്ങിയ ഉടനെ ലോറി ജീവനക്കാർ അടിക്കുകയായിരുന്നു. ഇതിനിടെ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്തുനിന്ന് ബൈക്കുമായി രക്ഷപ്പെട്ടു. മുഖത്തും കൈക്കും പരിക്കേറ്റ ബസ് ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ALSO READ: കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.