ETV Bharat / state

ഓട്ടോ റിക്ഷയിൽ യുവതിക്ക് സുഖ പ്രസവം; രക്ഷകനായി എത്തിയത് ആംബുലൻസ് ഡ്രൈവർ - രഞ്ജിത്ത്

ഓട്ടോറിക്ഷയ്ക്കു‌ള്ളിലെ കരച്ചിൽ ശ്രദ്ധിച്ച രഞ്ജിത്ത്, അബോധാവസ്ഥയിലായ യുവതി പ്രസവിക്കുകയാണ് എന്ന് അറിഞ്ഞതോടെ വേണ്ട പരിചരണം നൽകി. ശേഷം അതേ ഓട്ടോറിക്ഷയിൽ യുവതിക്കൊപ്പം യാത്ര തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഓട്ടോ റിക്ഷയിൽ യുവതിക്ക് സുഖ പ്രസവം  രക്ഷകനായി എത്തിയത് ആംബുലൻസ് ഡ്രൈവർ  രക്ഷകനായി ആംബുലൻസ് ഡ്രൈവർ  ആംബുലൻസ് ഡ്രൈവർ  ഓട്ടോയിൽ യുവതിക്ക് സുഖ പ്രസവം  ഓട്ടോ റിക്ഷയിൽ പ്രസവം  woman gave birth in an autorickshaw in kottayam  woman gave birth in an autorickshaw  autorickshaw  delivery in autorickshaw  kottayam  കോട്ടയം  ambulance driver saved  ambulance driver  ambulance driver ranjith  രഞ്ജിത്ത്  ആംബുലൻസ് ഡ്രൈവറായ രഞ്ജിത്ത്
ഓട്ടോ റിക്ഷയിൽ യുവതിക്ക് സുഖ പ്രസവം; രക്ഷകനായി എത്തിയത് ആംബുലൻസ് ഡ്രൈവർ
author img

By

Published : Aug 6, 2021, 11:00 AM IST

കോട്ടയം: ഓട്ടോറിക്ഷയിൽ യുവതിക്ക് സുഖ പ്രസവം. രക്ഷകനായെത്തിയത് കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറായ രഞ്ജിത്ത്.

വ്യാഴാഴ്‌ച വൈകിട്ട് 5.30ഓടെ കോട്ടയത്ത് മനോരമ ജങ്‌ഷനിലായിരുന്നു സംഭവം. വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്നു ചൂട്ടുവേലി സ്വദേശി യുവതിയും സുഹൃത്തും. സിഗ്നൽ ലൈറ്റിന് സമീപമെത്തിയപ്പോൾ യുവതിക്ക് വേദന കലശലായി.

രക്ഷകനായി രഞ്ജിത്ത്

ആ സമയത്താണ് നാഗമ്പടത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന രഞ്ജിത്ത് ആംബുലൻസുമായി എത്തിയത്‌. ഓട്ടോറിക്ഷയ്ക്കു‌ള്ളിലെ കരച്ചിൽ ശ്രദ്ധിച്ച രഞ്ജിത്ത്, അബോധാവസ്ഥയിലായ യുവതി പ്രസവിക്കുകയാണ് എന്ന് അറിഞ്ഞതോടെ വേണ്ട പരിചരണം നൽകി. ശേഷം അതേ ഓട്ടോറിക്ഷയിൽ യുവതിക്കൊപ്പം യാത്ര തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ALSO READ: വനിത ഡോക്ടർമാർക്ക് മർദനം; ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

ആശുപത്രിയില്‍ യുവതിയും കുഞ്ഞും സുരക്ഷതിരാണെന്ന് അറിഞ്ഞശേഷമാണ് രഞ്ജിത്ത് മടങ്ങിയത്. സംഭവമറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അടക്കം നിരവധി പേർ രഞ്ജിത്തിനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.