ETV Bharat / state

Woman Found dead In Kottayam | സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ആക്ഷേപം ; യുവതി മരിച്ച നിലയില്‍ - കോട്ടയം ഏലപ്പാറ ചിന്നാര്‍

സോഷ്യല്‍ മീഡിയ (Social Media) ഉപയോഗത്തെക്കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം

Woman Found dead In Kottayam  Woman Found dead in Kottayam Thodanal  സോഷ്യല്‍ മീഡിയ ഉപയോഗം യുവതി ആത്മഹത്യ  യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  Woman suicide in kottayam thodanal  Social Media use problems  യുവതി കോട്ടയം തോടനാല്‍ ആത്മഹത്യ  കോട്ടയം ഏലപ്പാറ ചിന്നാര്‍  Kottayam Elappara Chinnar native
Woman Found dead In Kottayam | സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ആക്ഷേപം; യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Nov 17, 2021, 5:02 PM IST

Updated : Nov 17, 2021, 9:01 PM IST

കോട്ടയം : തോടനാലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26)യെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് (Suicide) പ്രാഥമിക നിഗമനം.

കോട്ടയം തോടനാലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

യുവതി സോഷ്യല്‍മീഡിയയില്‍ (Social Media) സമയം ചെലവഴിക്കുന്നതും ഇവരുടെ ഓണ്‍ലൈന്‍ ബന്ധങ്ങളും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ചോദ്യം ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന്, കഴിഞ്ഞയാഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേയ്ക്ക് യുവതി പോയിരുന്നു. വീട്ടില്‍ നിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്‌ക്കൊപ്പം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന്, ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. സാമൂഹ്യമാധ്യമ ഇടപെടലുകള്‍സംബന്ധിച്ച് ഇരുവീട്ടുകാരും യുവതിയും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. രാത്രി ഒരു മണിയോടെയാണ് ദൃശ്യയുടെ വീട്ടുകാര്‍ മടങ്ങിയത്.

ALSO READ: 'വിദ്യാർഥിയെ കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചു' ; കാസർകോട് ഗവ.കോളജ്‌ പ്രിൻസിപ്പലിനെതിരെ പരാതി

എന്നാല്‍ പുലര്‍ച്ചെയോടെ യുവതിയെ കാണാതായി. രാവിലെ നടത്തിയ അന്വേഷണത്തില്‍ വീടിന് 200 മീറ്റര്‍ അകലെ പുലിക്കാട്ടില്‍ ആലീസിന്‍റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സമീപത്ത് നിന്നും ടോര്‍ച്ചും കണ്ടെത്തി. പാലാ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തഹസില്‍ദാര്‍ എസ് ശ്രീജിത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍.

Last Updated : Nov 17, 2021, 9:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.