ETV Bharat / state

ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവതിയുടെ മരണം; ഹോട്ടൽ അടിച്ചുതകർത്ത് ഡിവൈഎഫ്ഐ

മുൻപും ഹോട്ടലിനെതിരെ പരാതി ഉയർന്നിട്ടും നഗരസഭ നടപടിയെടുക്കാതിരുന്നതാണ് രശ്‌മിയുടെ മരണത്തിന് കാരണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

കോട്ടയം  kottayam local news  kottayam latest news  സംക്രാന്തി  Woman died due to food poisoning  Woman died due to food poisoning at kottayam  sankranthi  Dyfi protesters attacked the hotel sankranthi  sankranthi  dyfi attacked hotel  kottayam  kottayam local news  ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവതിയുടെ മരണം  ഡിവൈഎഫ്ഐ പ്രവർത്തർ ഹോട്ടൽ അടിച്ചു തകർത്തു  ഡിവൈഎഫ്ഐ  സംക്രാന്തി ഭക്ഷ്യവിഷബാധ
സംക്രാന്തി ഭക്ഷ്യവിഷബാധ
author img

By

Published : Jan 3, 2023, 1:54 PM IST

ഡിവൈഎഫ്ഐ പ്രതിഷേധം

കോട്ടയം: സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തു. കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലാണ് പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ അടിച്ചു തകർത്തത്.

ഹോട്ടലിൽ നിന്ന് കുഴി മന്തി കഴിച്ച യുവതി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. നഗരസഭയുടെ വീഴ്‌ചയാണ് രശ്‌മിയുടെ മരണത്തിന് കാരണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മുൻപും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ഉയർന്നിട്ടും അധികൃതർ നടപടിയെടുത്തില്ല.

ഹോട്ടലിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതികൾ പൊലീസിൽ പരാതി നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.