കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കവേ സ്‌ത്രീ കുഴഞ്ഞുവീണു മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര കല്ലുപുരയിടത്തില്‍ ഭവാനി ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. പറത്താനത്ത് നിന്നും ബസില്‍ കയറിയ ഇവര്‍ പൂഞ്ഞാറിലേയ്ക്കാണ് ടിക്കറ്റെടുത്തിരുന്നത്. പൂഞ്ഞാര്‍ എത്തിയിട്ടും ഇറങ്ങാതെ ബസില്‍ തലചായ്ച്ച് ഇരിക്കുകയായിരുന്ന ഇവരെ കണ്ടക്‌ടര്‍ തട്ടിവിളിച്ചുവെങ്കിലും ക്ഷീണിതയായിരുന്നു. ഇതോടെ ഇവരെ ബസില്‍തന്നെ ഈരാറ്റുപേട്ട പിഎംസി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇതിനകം തന്നെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കവേ സ്‌ത്രീ കുഴഞ്ഞുവീണു മരിച്ചു - KSRTC bus
പൂഞ്ഞാര്‍ തെക്കേക്കര കല്ലുപുരയിടത്തില്‍ ഭവാനി ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം