ETV Bharat / state

തെക്കേക്കര ആര്‍ക്കൊപ്പം; ഭരണം പിടിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ജനപക്ഷവും - thekkekara election news

14 അംഗ തെക്കേക്കര പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അഞ്ച് വീതം അംഗങ്ങളാണുണ്ടാവുക. ജനപക്ഷത്തിലെ നാല് അംഗങ്ങളും തെരഞ്ഞെടുക്കപെട്ടു

പുഞ്ഞാര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത തെക്കേക്കര തെരഞ്ഞെടുപ്പ് വാര്‍ത്ത ജനപക്ഷം ഭരണത്തിലേക്ക് വാര്‍ത്ത punjar election news thekkekara election news janapksham to rule news
തെക്കെക്കര
author img

By

Published : Dec 19, 2020, 1:32 AM IST

കോട്ടയം: തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രദേശികസര്‍ക്കാര്‍ രൂപികരണത്തിനുള്ള ചര്‍ച്ചകളും സജീവമായി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇടങ്ങളില്‍ സ്വതന്ത്രന്‍മാരെ ആശ്രയിക്കേണ്ടിവരും. ജനപക്ഷത്തിന് വ്യക്തമായ സ്വാധീനമുള്ള പൂഞ്ഞാര്‍ തെക്കേക്കരയില്‍ ആര് ഭരണത്തിലെത്തുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വീണ്ടും ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. 14 അംഗ പഞ്ചായത്ത് ഭരണ സമിതിയിലേക്ക് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും അഞ്ച് വീതം അംഗങ്ങളാണുള്ളത്. പി.സി ജോര്‍ജിന്‍റെ ജനപക്ഷത്തിന് നാല് അംഗങ്ങളുമുണ്ട്. ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്നവര്‍ക്ക് നിഷ്പ്രയാസം ഭരണസമിതയുണ്ടാക്കാം.

എന്നാല്‍ ഇരു മുന്നണികളും ഒരേപോലെ ജനപക്ഷത്തെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ആരെ പിന്തുണക്കും എന്ന കാര്യത്തിലും വ്യക്തതയില്ല. എല്ലാ മുന്നണികളെയും തുല്യ ശക്തികളായാണ് കാണുന്നതെന്നും പരസ്പര സഹായവും സഹകരണവുമാണ് വേണ്ടതെന്നുമുള്ള നിലപാടിലാണ് പി.സി ജോര്‍ജ് എംഎല്‍എ. പി.സി ജോര്‍ജ്ജിന് യുഡിഎഫിനോടാണ് താല്പര്യം കുടുതെലെന്ന് വ്യക്തമാണെങ്കിലും കോണ്‍ഗ്രസിലെ എതിര്‍പ്പാണ് തടസം.

തെക്കേക്കരയില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ക്ക് ജോര്‍ജിനോടുള്ള എതിര്‍പ്പ് ജനപക്ഷത്തിന്‍റെ യുഡിഎഫ് അനുകൂല നിലപാടിന് തടസം സൃഷ്‌ടിച്ചേക്കും. വലിയ എതിര്‍പ്പില്ലാത്ത മറ്റാരെയെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ച് ജനപക്ഷവുമായി ധാരണയിലെത്തിയാല്‍ യുഡിഎഫ്, ജനപക്ഷം മുന്നണി ഭരണത്തിലെത്തും. ഇടതുപക്ഷം ജനപക്ഷവുമായി ചേരാനുള്ള സാധ്യത വളരെ കുറവാണ് താനും.

അതേസമയം ജനപക്ഷം പാര്‍ട്ടിയെ ഭരണത്തില്‍ നിന്നൊഴിവാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒരുമിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. കഴിഞ്ഞ തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.സി ജോര്‍ജ് വിഭാഗത്തിലെ ഷൈനി സന്തോഷിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്നതിനായി സിപിഎമ്മിന് പിന്തുണ നല്‍കിയത് യുഡിഎഫ് ആയിരുന്നു. അത് കൊണ്ട് തന്നെ ജനപക്ഷം പാര്‍ട്ടിയെ ഒഴിവാക്കുന്നതിനായി ഇടത്, വലത് മുന്നണികള്‍ ഒന്നിക്കാനുള്ള സാധ്യതയും നിലവിലുണ്ട്.

പൂഞ്ഞാര്‍ ഡിവിഷനില്‍ ജനപക്ഷം പാര്‍ട്ടിയോട് പരാജയപെട്ടതിന്‍റെ ജാള്യതയും ഇരു മുന്നണികള്‍ക്കുമുണ്ട്. അതേസമയം അഞ്ച് സീറ്റ് ലഭിച്ച സാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനം പങ്കുവെച്ചൊരു നീക്കുപോക്കിനും തയാറല്ലെന്നാണ് കോണ്‍ഗ്രസ് നല്കുന്ന സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.