കോട്ടയം: ജില്ല അതിര്‍ത്തിയില്‍ കാടിറങ്ങി കാട്ടാന കൂട്ടം. കോട്ടയം-ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലാണ് കാടിറങ്ങിയെത്തിയ കാട്ടാനകൂട്ടം നിലയുറപ്പിച്ചത്. 23 ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.
ഇതില്‍ 8 എണ്ണം കുട്ടിയാനകളാണ്. മേഖലയിലെ റബ്ബര്‍ എസ്റ്റേറ്റിലാണ് ആനകൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് പരിശ്രമിച്ചിട്ടും കാട്ടാനകൂട്ടത്തെ തിരികെ കാട് കയറ്റാന്‍ സാധിച്ചിട്ടില്ല.