ETV Bharat / state

വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മകൻ അറസ്റ്റില്‍

വീടിനു പുറകിലെ വാഴത്തോട്ടത്തില്‍ നിന്നാണ് ചിന്നമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മകൻ ബിനു രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
author img

By

Published : Mar 24, 2019, 6:43 PM IST

കോട്ടയം കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മയാണ് മരിച്ചത്. രാവിലെ പത്തു മണിയോടെയാണ് കാണക്കാരി വിക്ടര്‍ ജോര്‍ജ് റോഡിലെ വീട്ടുവളപ്പില്‍ മൃതദേഹം കണ്ടത്തിയ വിവരം പൊലീസിന് ലഭിച്ചത്. വീടിനു പുറകിലെ വാഴത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് ചിന്നമ്മയുടെ മകൻ ബിനു രാജിനെ കസ്റ്റഡിയിലെടുത്തു. നിരവധി തവണ ഇയാള്‍ ചിന്നമ്മയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തിട്ടുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു.

വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മൃതദേഹത്തിന് സമീപത്ത് നിന്നും കുപ്പിയിൽ നിറച്ച ദ്രാവകം കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകമോ ആത്മഹത്യയോ എന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

Intro:കോട്ടയം കാണക്കാരി വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി വാഴക്കാലായിൽ മരിച്ചത് മകൻ ബിനു രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു

Body:രാവിലെ പത്ത് മണിയോടെയാണ് കാണക്കാരി വിക്ടർജോർജ് റോഡിലെ വീട്ടുവളപ്പിൽ വയോധികയായ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. വീടിനു പുറകിലെ വാഴത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് ചിന്നമ്മയുടെ മകൻ ബിനു രാജനെ കസ്റ്റഡിയിൽ എടുത്തു. നിരവധിതവണ ബിനുരാജ് ചിന്നമ്മയെ മർദ്ദിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടു സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് സമീപവാസികൾ പറയുന്നു.

byt

മൃതദേഹത്തിന് സമീപത്തു നിന്നും കുപ്പിയിൽ നിറച്ച ദ്രാവകം കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധൻ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മരണം കൊലപാതകമോ ആത്മഹത്യയോ എന്ന കാര്യത്തിൽ പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

Conclusion:ഇടിവി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.