കോട്ടയം: ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മണര്‍കാട് കവലയില്‍ കഴിഞ്ഞ ദിവസം പൊലീസിന്‍റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കാരം വ്യാപാര മേഖലയെയും പൊതു ജനങ്ങളെയും ബാധിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മണര്‍കാട് കവലയിലേക്ക് ജനങ്ങള്‍ക്ക് വാഹനങ്ങളുമായി എത്താന്‍ കഴിയുന്നില്ല. ഇതു വ്യാപാരകത്തെ പൂര്‍ണ്ണമായും ബാധിച്ചുവെന്നും. ചെറുവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കാരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമിതി മണര്‍കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിവേദനം നല്‍കി. പ്രതിഷേധത്തിന്‍റെ ഭാഗമായി വ്യാപാരികള്‍ ഉച്ചവരെ കടകള്‍ അടച്ചിട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാര്‍ മണര്‍കാട് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പുതിയ പരിഷ്‌കാരത്തിന്‍റെ ഭാഗമായി ബസുക്കള്‍ ബസ് സ്റ്റാന്‍ഡില്‍ കയറാന്‍ അനുവദിക്കുന്നില്ല. ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങും ബൈപാസിലൂടെയാണ് കടന്നുപോകുന്നത്. ബസ് സ്റ്റാന്‍ഡിലൂടെ കടന്നു വരുന്ന ചെറു വാഹനങ്ങള്‍ക്ക് മണര്‍കാട് പുതുപ്പള്ളി റോഡിലേക്ക് എത്തണമെങ്കില്‍ ബൈപാസ് ചുറ്റിവരണം. ബസ് സ്റ്റാന്‍ഡിന് പുറത്തേക്കുള്ള വഴിയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ ദൂരം മാത്രമാണ് പുതുപ്പള്ളി റോഡിലേക്കുള്ളത്, എന്നാല്‍ ബൈക്ക് യാത്രകിരെപ്പോലും നേരെ കടക്കാന്‍ അനുവദിക്കുന്നില്ല.
പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സപ്‌ളൈകോ മാര്‍ക്കറ്റ്, സ്‌കൂള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നത് കവലയിലാണ്, എന്നാല്‍ ഇവിടേക്ക് എത്താന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ലയെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ കോര പറഞ്ഞു.