ETV Bharat / state

VN Vasavan On Cooperative Sector സഹകരണ മേഖലയെ തളര്‍ത്താനോ തകര്‍ക്കാനോ ആര് വിചാരിച്ചാലും കഴിയില്ല: മന്ത്രി വിഎന്‍ വാസവന്‍

VN Vasavan inaugurated the Sahakari Sangamam : സഹകരണമേഖലയ്‌ക്കെതിരായ നീക്കങ്ങൾക്കെതിരേ നടത്തിയ സഹകാരിസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി വി എൻ വാസവൻ

Sahakari Sangamam against the cooperative sector  VN Vasavan inaugurated the Sahakari Sangamam  സഹകാരിസംഗമം  സഹകരണമേഖല  വി എൻ വാസവൻ  VN Vasavan  സഹകാരിസംഗമം വി എൻ വാസവൻ ഉദ്ഘാനം ചെയ്‌തു  സഹകരണമേഖലയെ തകർക്കാനാവില്ലെന്ന്‌ വി എൻ വാസവൻ  cooperative sector cannot be broken  സഹകരണ രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി എൻ വാസവൻ  Cooperative Registration Department Minister
Sahakari Sangamam Against The Cooperative Sector
author img

By ETV Bharat Kerala Team

Published : Oct 15, 2023, 7:37 PM IST

സഹകരണമേഖലയ്‌ക്കെതിരായ നീക്കങ്ങൾക്കെതിരേ സഹകാരിസംഗമം

കോട്ടയം: സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങൾക്കെതിരെ സഹകാരിസംഗമം നടത്തി (Sahakari Sangamam against the cooperative sector). സാമൂഹിക പ്രതിബദ്ധതയോടെ കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തളർത്താനോ തകർക്കാനോ ആരു വിചാരിച്ചാലും കഴിയില്ലെന്ന് സംഗമം ഉദ്‌ഘാടനം ചെയ്‌ത സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു (VN Vasavan Inaugurated the Sahakari Sangamam). എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ട്. ഇതു ഭയപ്പെടുന്ന ഒരു വിഭാഗമുണ്ട്. ജനകീയമായ ഈ ബദലിനെ തകർക്കാനാണ് ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് ജില്ലാതല സഹകാരിസംഗമം നടന്നത്. കേരളത്തിൽ കാർഷിക വിദ്യാഭ്യാസ ആരോഗ്യ മേഖലയിലടക്കം ജനോപകാരപ്രദമായ ജനപക്ഷ ഇടപെടലാണ് സഹകരണ മേഖല നടത്തുന്നത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണമേഖലയിൽ മികച്ച സേവനം നൽകുന്നു. സ്വകാര്യമേഖല നൽകുന്ന സേവനങ്ങൾ കുറഞ്ഞ നിരക്കിൽ സഹകരണ മേഖല നൽകുന്നു. എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ട്. ഇതു ഭയപ്പെടുന്ന ഒരു വിഭാഗമുണ്ട്. ജനകീയമായ ഈ ബദലിനെ തകർക്കാനാണ് ചിലരുടെ ശ്രമം. ഇതിനു പിന്നിൽ സ്വകാര്യ താത്‌പര്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും ഒരു ബാങ്കിൽ നടന്ന ക്രമക്കേടിന്‍റെ പേരിൽ മറ്റു സഹകരണസംഘങ്ങളെയും മുഴുവൻ മേഖലയെയും അടച്ചാക്ഷേപിക്കുന്നതും എതിർക്കുന്നതും വലിച്ചിഴയ്ക്കുന്നതും ശരിയല്ല. ഇതിനെതിരേ സഹകാരിസമൂഹം ഒന്നിച്ചു മുന്നോട്ടുപോകും. അതിനുള്ള കരുത്ത് സഹകരണമേഖലയ്ക്കുണ്ട്. സഹകരണസംഘങ്ങളിലെ ക്രമക്കേടുകളും അനഭലഷണീയമായ പ്രവണതകളും ഉണ്ടാകാതിരിക്കാനുള്ള കർശന നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിയമസഭ പാസാക്കിയ കേരള സഹകരണസംഘം ഭേദഗതി ബിൽ എന്നും മന്ത്രി പറഞ്ഞു

എം എൽ എ മാരായ സി.കെ ആശ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ കെ.വി ബിന്ദു, എ.വി റസൽ, അഡ്വ. വി.ബി ബിനു, അഡ്വ. കെ. അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സഹകാരികൾ, ജനപ്രതിനിധികൾ, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഗമത്തിൽ പങ്കെടുത്തു.

ബില്ലില്‍ പ്രതികരിച്ച് വി എൻ വാസവൻ: സഹകരണ മേഖലയിലെ വളർച്ചയും സാധ്യതകളും നന്നായി പ്രയോജനപ്പെടുത്തുന്നതിനും, ഒറ്റപ്പെട്ടതെങ്കിലും ക്രമക്കേടുകൾ പരിഹരിച്ചുപോകാൻ കഴിയുന്ന സാഹചര്യം സൃഷ്‌ടിക്കാനുമാണ് മൂന്നാം സഹകരണ ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന് വി എൻ വാസവൻ.

ബില്ലിന് പൊതുവിൽ വലിയ സ്വീകാര്യതയാണുണ്ടായത്. കാലോചിതമായ പരിഷ്‌കാരം ഈ മേഖലയ്ക്ക് ആവശ്യമാണെന്ന അഭിപ്രായം ഉയർന്നുവെന്നും മന്ത്രി പറഞ്ഞു. 56 ഭേദഗതികളുള്ള ബിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു സഭയിൽ അവതരിപ്പിച്ചത്. തുടര്‍ന്ന് സഹകരണ മന്ത്രി ചെയർമാനായ 16 അംഗ സമിതിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബിൽ 14.09.2023 ന്‌ പാസാക്കിയത്.

ALSO READ: 'സഹകരണ മേഖലയുടെ വളർച്ചയും സാധ്യതകളും പ്രയോജനപ്പെടുത്തും'; ബില്ലില്‍ പ്രതികരിച്ച് വി എൻ വാസവൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.