കോട്ടയം: വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വർഷം തടവും ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. എന്നാൽ പത്തു വർഷം തടവ് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിക്കുന്നത്.
കൂടുതൽ വായനയ്‌ക്ക്: വിതുര പെൺവാണിഭ കേസ്; ഒന്നാം പ്രതി സുരേഷ് കുറ്റക്കാരൻ
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ആണ് വിതുര പീഡനകേസില്‍ വിധി പറഞ്ഞത്. പെൺകുട്ടിയെ മറ്റുള്ളവർക്ക് കാഴ്ച്ച വച്ച കുറ്റത്തിനാണ് പത്തു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ചതിന് രണ്ടു വർഷം തടവ് അയ്യായിരം രൂപ പിഴയും അനാശ്യാസ്യ കേന്ദ്രം നടത്തിയതിന് രണ്ടു വകുപ്പുകളിൽ ആയി 12 വർഷം തടവുമാണ് ആണ് കോടതി വിധിച്ചത്. പിഴ തുക നഷ്ടപരിഹാരമായി പെൺകുട്ടിക്ക് നൽകണം. കോട്ടയം അഡീഷണൽ ഡിസ്ട്രക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജോൺസൺ ജോണാണ് വിധി പുറപ്പെടുവിച്ചത്. വിധിയില്‍ സന്തോഷമുണ്ടെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുര പറഞ്ഞു.
എന്നാല്‍ പലകാര്യങ്ങളും കോടതി പരിഗണിച്ചില്ലെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം വ്യക്തമാക്കി. സുരേഷിനെതിരെ ഉള്ള 24 കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞത്. ബലാത്സംഗം അടക്കമുള്ള കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല.