കോട്ടയം: സംസ്ഥാന വ്യാപകമായി പാഡി ഓഫിസുകളില്‍ വിജിലന്‍സ് റെയ്‌ഡ്. നെല്ല് സംഭരണത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന. പാടശേഖരങ്ങളിൽ നിന്നും നെല്ല് സംഭരിക്കുന്നതിൽ മില്ലുടമകള്‍ വീഴ്‌ച വരുത്തിയതായും യഥാസമയം സംഭരിക്കാതെ നെല്ലിന് കിഴിവ് അടിച്ചേൽപ്പിക്കുകയും ചെയ്‌തുവെന്ന ആരോപണവും ശക്തമായിരുന്നു. അതിന് പിന്നാലെയാണ് വിജിലന്‍സ് റെയ്‌ഡ് നടത്തിയത്.
മില്ലുടമകളെ നിയന്ത്രിക്കേണ്ട പാഡി ഓഫിസുകളില്‍ ഗുരുതര അനാസ്ഥയാണ് പുലര്‍ത്തുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. കോട്ടയത്തെ പാഡി ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. ഓഫിസിലെ രേഖകള്‍ പരിശോധിച്ചും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തുമായിരുന്നു റെയ്‌ഡ്.
പാഡി ഓഫിസിലെ വിജിലന്‍സ് റെയ്‌ഡിനെ തുടര്‍ന്ന് ജില്ലയിലെ കൃഷി ഓഫിസുകള്‍, നെല്ല് സംഭരിച്ച മില്ലുകള്‍ എന്നിവിടങ്ങളിലും സംഘം റെയ്‌ഡ് നടത്തി.