കോട്ടയം: വിദ്യാരംഭത്തിനോടനുബന്ധിച്ചുള്ള എഴുത്തിനിരുത്തൽ ചടങ്ങിന് ഒരിങ്ങി പനച്ചിക്കാട് ദേവിക്ഷേത്രം. ദക്ഷിണമൂകാമ്പിക എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. പതിനായിരക്കണക്കിന് കുരുന്നുകളാണ് നാളെ പനച്ചിക്കാട് ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തുക. പുലർച്ചെ നാലുമുതൽ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. അമ്പതോളം ആചാര്യന്മാരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുക.
മുപ്പതിനായിരം കുരുന്നുകൾ ഇത്തവണ എത്തുമെന്നാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. എഴുത്തിനിരുത്തൽ ചടങ്ങിന്‍റെ ഭാഗമായി ക്ഷേത്രത്തിലെക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടുകൂടി പനച്ചിക്കാട്ടെ വിദ്യാരംഭ ചടങ്ങുകൾ അവസാനിക്കും.