കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ട് കേന്ദ്രീച്ച് പ്രവര്‍ത്തിക്കുന്ന ഫിനിക്സ് കൺസൾട്ടൻസി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അപേക്ഷകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പണം വാങ്ങിയ ശേഷം ഇവര്‍ നൽകിയ വിസകള്‍ വ്യാജമാണെന്ന് കണ്ടെത്തി. പരാതിയെ തുടർന്ന് പോലീസ് പരിശോധന ഉണ്ടായതോടെ സ്ഥാപന ഉടമ റോബിൻ മാത്യു ജീവനക്കാരായ ജെയിംസ് നവീൻ എന്നിവർ സ്ഥാപനം പൂട്ടി മുങ്ങി.
അപേക്ഷകരില്‍ നിന്ന് പണം വാങ്ങിയ ശേഷം ഇവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കമ്പനി അധികൃതര്‍ വാങ്ങിവെച്ചിരിക്കുകയാണ്. സ്ഥാപനത്തിന് സമീപത്തുള്ള ബന്ധുവിൻെറ ആഡംബരവീട് ഉടമയായ റോബിന്‍റെതാണ് എന്ന് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 150ലധികം പരാതികളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.