തിരുവനന്തപുരം : കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷിനോടും അവയവം പകുത്ത് നല്‍കിയ ഭാര്യ പ്രവിജയോടും സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് . വീഡിയോ കോളിലാണ് മന്ത്രി ഇവരോട് ആശയവിനിമയം നടത്തിയത്. രണ്ടുപേരും മന്ത്രിയുമായി സന്തോഷം പങ്കുവച്ചു.
ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. കുറച്ചുദിവസം കഴിഞ്ഞ് നേരിട്ട് കാണാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും മന്ത്രി സംസാരിച്ചു.
ALSO READ: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം : ദിലീപിന്‍റെ ഹര്‍ജിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍
രണ്ട് പേരേയും വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ സുബീഷിന് കുറച്ച് ദിവസം കൂടി തീവ്ര പരിചരണം ആവശ്യമാണ്.