ETV Bharat / state

എന്തു വില കൊടുത്തും കെ റെയിൽ പദ്ധതി എതിർക്കും: വി.ഡി സതീശൻ - കെ റെയില്‍ സമരം

സിൽവർ ലൈൻ സി.പി.എമ്മിന്‍റെ നന്ദിഗ്രാമായി കേരളത്തിൽ മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

VD Satheesan  K Rail project at any cost VD Satheesan  എന്തു വില കൊടുത്തും കെ റെയിൽ പദ്ധതി എതിർക്കും  വി.ഡി സതീശൻ  കെ റെയില്‍ വിരുദ്ധ സമരം  കെ റെയില്‍ സമരം  യുഡിഎഫ് കെ റെയില്‍ വിരുദ്ധ കണ്‍വെന്‍ഷന്‍
എന്തു വില കൊടുത്തും കെ റെയിൽ പദ്ധതി എതിർക്കും: വി.ഡി സതീശൻ
author img

By

Published : Apr 1, 2022, 10:13 PM IST

കോട്ടയം: കേരളത്തെ തകർക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ റെയിൽ വിരുദ്ധ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തു വില കൊടുത്തും കെ റെയിൽ പദ്ധതി എതിർക്കും: വി.ഡി സതീശൻ

കോടികളുടെ അഴിമതി നടത്താൻ വേണ്ടി സി.പി.എം കൊണ്ടു വന്ന പദ്ധതി മാത്രമാണ് കെ റെയിൽ. ബംഗാളിലെ സി.പി.എമ്മിന്‍റെ അവസ്ഥയിലേക്ക് കേരളത്തിലെ സി.പി.എമ്മിനെ പിണറായി കൊണ്ടു പോയിക്കൊണ്ടിരിക്കുകയാണ്. സിൽവർ ലൈൻ സി.പി.എമ്മിന്‍റെ നന്ദിഗ്രാമായി കേരളത്തിൽ മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, യുഡിഎഫില്‍ അവഗണനയെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച മാണി സി കാപ്പൻ എം.എൽ.എ പരിപാടിയിൽ പങ്കെടുത്തു. വേദിയിലേക്ക് വന്ന പ്രതിപക്ഷ നേതാവിനെ ആദ്യം ഷാൾ അണിയിച്ച് സ്വീകരിച്ചതും മാണി സി കാപ്പനാണ്. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷനായി. എം.എല്‍.എമാരായ മോൻസ് ജോസഫ് , തിരുവഞ്ചൂർ രാധാകൃഷണൻ, പി.ജെ ജോസഫ് മുൻ മന്ത്രി കെ.സി ജോസഫ് , പിസി തോമസ്, ജോസി സെബാസ്റ്റ്യൻ, വിജെ ലാലി തുടങ്ങിയവരും പങ്കെടുത്തു.

കെ റെയിൽ മാടപ്പള്ളി സമരത്തിൽ പങ്കെടുത്ത റോസ്‌ലിൻ ഫിലിപ്പ്, മകൾ സോമിയ എന്നിവരും സമരത്തിൽ പങ്കെടുത്ത വനിതകളും പ്രതിപക്ഷ നേതാവിനെ കാണാൻ എത്തിയിരുന്നു. സർക്കാരും ജനങ്ങളും തമ്മിലുള്ള സമരമാണ് നടക്കുന്നതെന്നും അതിൽ ജനങ്ങൾ ജയിക്കുമെന്നും എല്‍.ഡി.എഫിന്‍റെ അവസാന സർക്കാരായിരിക്കും പിണറായിയുടേതെന്നും മാണി സി കാപ്പൻ പറഞ്ഞു.

Also Read: 'മദ്യനയം അത്യന്തം വിനാശകരമായത്'; സര്‍ക്കാര്‍ പിന്മാറണമന്ന് കെ.സി.ബി.സി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.