ETV Bharat / state

VD Satheesan on Santhanpara CPM Office 'ഓഫിസ് നിർമാണം ചട്ടം ലംഘിച്ച്, ഇടിച്ചുനിരത്താൻ റവന്യു വകുപ്പ് നടപടി സ്വീകരിക്കണം': വി ഡി സതീശന്‍ - Santhanpara CPM Office illegal construction

VD Satheesan against Pinarayi Vijayan: മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ആകാശവാണി വിജയൻ എന്ന പേര് മാറ്റാനെങ്കിലും അദ്ദേഹം ശബ്‌ദിക്കണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു

Santhanpara CPM Office VD Satheesan  Santhanpara CPM Office  VD Satheesan  VD Satheesan against Pinarayi Vijayan  Pinarayi Vijayan  Puthuppally Bypoll  K Rail  SNC Lavalin  ശാന്തൻപാറയിലെ സിപിഎം ഓഫിസ്  ഓഫിസ് നിർമാണം ചട്ടം ലംഘിച്ച്  ഓഫിസ് നിർമാണം  റവന്യു വകുപ്പ്  വിഡി സതീശന്‍  സതീശന്‍  പ്രതിപക്ഷ നേതാവ്  യുഡിഎഫ്  മുഖ്യമന്ത്രി  പുതുപള്ളി
VD Satheesan on Santhanpara CPM Office
author img

By

Published : Aug 19, 2023, 7:00 PM IST

വി ഡി സതീശന്‍ പ്രതികരിക്കുന്നു

കോട്ടയം: ശാന്തൻപാറയിലെ സിപിഎം ഓഫിസ് (Santhanpara CPM Office) നിർമാണം ചട്ടം ലംഘിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan) ആരോപിച്ചു. മൂന്ന് ഉത്തരവുകൾ ലംഘിച്ചാണ് നിർമാണം നടത്തുന്നത്. കെട്ടിടം ഇടിച്ചുനിരത്താൻ റവന്യു വകുപ്പ് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം യുഡിഎഫ് (UDF) നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിപിഎം ബിജെപി കൂട്ടുകെട്ട് : ബിജെപിയും മുഖ്യമന്ത്രിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും പ്രതിപക്ഷ നേതാവ് (Opposition Leader) ആരോപിച്ചു. കുഴൽപ്പണ കേസും ലാവ്‌ലിൻ കേസും (SNC Lavalin) പരസ്‌പരം ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. പകൽ ആക്രമിക്കുകയും രാത്രി മുഖ്യമന്ത്രിയുടെ കാലുപിടിക്കുകയുമാണ് കെ സുരേന്ദ്രനെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

കുഴൽപ്പണ കേസിൽ അനുജനെ പോലെ മുഖ്യമന്ത്രി സുരേന്ദ്രനെ ചേർത്തുനിർത്തി. കെ സുരേന്ദ്രന്‍റെ വാക്കിന് ബിജെപിക്കാർ പോലും വില വയ്ക്കുന്നില്ല. കേരളത്തിൽ ബിജെപിക്ക് ഒരു വിലയുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം : മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ല. ആകാശവാണി വിജയൻ എന്ന പേര് മാറ്റാനെങ്കിലും അദ്ദേഹം ശബ്‌ദിക്കണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു. തൃക്കാക്കരയിൽ കെ റെയിൽ (K Rail) വരുമെന്ന് പറഞ്ഞത് പുതുപള്ളിയിൽ (Puthuppally Bypoll) വരുമ്പോൾ പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്‍റെ കടത്തിന്‍റെ ഉത്തരവാദിത്വം പ്രതിപക്ഷ എംപിമാരുടെ തലയിൽ കെട്ടിവയ്ക്കു‌ന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു.

Also read: K Surendran Accusations pinarayi vijayan | 'വീണയ്‌ക്ക് നല്‍കിയതിനേക്കാള്‍ മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുണ്ട് ; കേന്ദ്രാന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രചാരണം : പുതുപ്പള്ളിയിൽ ഗൗരവമായ രാഷട്രീയം ചർച്ച ചെയ്യുമെന്ന് സതീശൻ മുമ്പ് അറിയിച്ചിരുന്നു. ഇതിനായി മാസപ്പടി വിവാദം അടക്കം ഉയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ അഴിമതി തെരഞ്ഞെടുപ്പിൽ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസിനും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഉത്തരവാദിത്തമുണ്ടെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. നാമജപ ഘോഷയാത്ര സംബന്ധിച്ച കേസ് പിൻവലിക്കാൻ സർക്കാർ നിർദേശിച്ചത് തെരഞ്ഞെടുപ്പ് കാരണമാണെന്നും അങ്ങനെയെങ്കില്‍ ശബരിമല യുവതിപ്രവേശനം, പൗരത്വ ബിൽ എന്നിവയ്‌ക്കെതിരെ സമരം നടത്തിയവർക്കെതിരെയെടുത്ത കേസുകളും ഈ കൂട്ടത്തിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ മിഷിണറിയെ പരിഹസിച്ച്: കേരളത്തിലെ സങ്കീര്‍ണമായ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഞങ്ങളെടുക്കുന്ന നിലപാടുകള്‍, മണിപ്പൂര്‍ സംഭവത്തിലെ ഞങ്ങളുടെ നിലപാട്, യുസിസിയിലെ തങ്ങളുടെ നിലപാടുകള്‍ എന്നിവയെല്ലാമാകും പുതുപ്പള്ളിയില്‍ ചര്‍ച്ചയാവുകയെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയിലേത് പോലെ മന്ത്രിമാരെ ഇറക്കി പ്രചരണം നടത്താൻ എൽഡിഎഫിന് ഇത്തവണ സാധിക്കില്ലെന്നും തൃക്കാക്കര മോഡലില്‍ എൽഡിഎഫ് പ്രചരണ തന്ത്രം ഒഴിവാക്കിയത് അതുകൊണ്ടാണെന്നും പലരെയും ഫീൽഡിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വി ഡി സതീശന്‍ പരിഹസിച്ചു. മന്ത്രിമാരെ പ്രചരണത്തിന് ഇറക്കില്ലയെന്നറിയിച്ച മന്ത്രി വാസവൻ്റെ ബുദ്ധിയെ അഭിനന്ദിക്കുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേര്‍ത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.