ETV Bharat / state

Puthupally byelection| 'പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ മായ്‌ക്കാനാകില്ല, ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും': വിഡി സതീശന്‍ - VD Satheesan about Puthupally byelection

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത 14ന് പാമ്പാടിയില്‍ യുഡിഎഫ് കൺവെൻഷൻ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു

plain  VD Satheesan about Puthupally byelection  Puthupally byelection  VD Satheesan  VD Satheesan news updates  latest news in VD Satheesan  പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്  പ്രതിപക്ഷ നേതതാവ് വിഡി സതീശന്‍  kerala news updates  latest news about Puthupally byelection  byelection  byelection puthupally  VD Satheesan about Puthupally byelection  വിഡി സതീശന്‍
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
author img

By

Published : Aug 10, 2023, 10:34 PM IST

Updated : Aug 11, 2023, 8:38 AM IST

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോട്ടയം: ഉപതെരഞ്ഞെടുപ്പിനായി പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന സജ്ജമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന നേതാക്കളെല്ലാം പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഡിസിസിയില്‍ നടന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത 14ന് പാമ്പാടിയില്‍ യുഡിഎഫ് കൺവെൻഷൻ നടക്കും. കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ശനിയാഴ്‌ച രാവിലെ മുതല്‍ കോണ്‍ഗ്രസ് നേതാക്കൾ ഭവന സന്ദർശനം നടത്തും.

തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം ഉണ്ടെന്നും മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാള്‍ തെരഞ്ഞെടുപ്പിന്‍റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്നും അക്കാര്യങ്ങള്‍ തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. മാറ്റം വരുത്തുകയാണെങ്കില്‍ പോളിങ്, വോട്ടെണ്ണല്‍ ദിവസം മാത്രമെ മാറ്റിവയ്‌ക്കാന്‍ സാധ്യതയുള്ളൂവെന്നും ബാക്കിയുള്ള കാര്യങ്ങള്‍ നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുപള്ളിയിൽ നല്ല ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ വിജയിക്കും.

സ്വാഭാവികമായും പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ മായ്‌ക്കാന്‍ കഴിയില്ല. എതിരാളികള്‍ വിചാരിച്ചാല്‍ പോലും അത് സാധ്യമാകില്ല. ഒരു ഉപതെരഞ്ഞെടുപ്പ് എന്നത് ജയിക്കാന്‍ വേണ്ടിയുള്ളത് മാത്രമല്ല. തെരഞ്ഞെടുപ്പില്‍ ജയിക്കണം. രണ്ടാമത്തെ കാര്യം ഇത് തങ്ങള്‍ക്കൊരു അവസരമാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഞങ്ങളൊരു പോരാട്ടത്തിലാണ്. കേരളത്തില്‍ പോലും റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് പടി വരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ പ്രചരണത്തിനുള്ള ഒരു ആയുധമാക്കുക തന്നെ ചെയ്യുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

മനുഷ്യ മനസുകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതൊരു രാഷ്‌ട്രീയ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളും യുഡിഎഫ് മണ്ഡലത്തിൽ നടപ്പാക്കിയ കാര്യങ്ങളും ഇനി വരാൻ പോകുന്ന വികസന പ്രവർത്തനങ്ങളും തെരഞ്ഞടുപ്പിൽ ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു. പുതുപ്പള്ളിയിലെ തങ്ങളുടെ കാഴ്‌ചപ്പാടുകളെ കുറിച്ചും സമീപത്തെ കുറിച്ചും തങ്ങള്‍ രാഷ്‌ട്രീയ കാമ്പയിനില്‍ പറയും.

കേരളത്തിലെ സങ്കീര്‍ണമായ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഞങ്ങളെടുക്കുന്ന നിലപാടുകള്‍, മണിപ്പൂര്‍ സംഭവത്തിലെ ഞങ്ങളുടെ നിലപാട്, യുസിസിയിലെ തങ്ങളുടെ നിലപാടുകള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യും. മന്ത്രിമാരെ പ്രചരണത്തിനിറക്കില്ലയെന്ന് പറഞ്ഞ മന്ത്രി വാസവൻ്റെ ബുദ്ധിയെ അഭിനന്ദിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. തൃക്കാക്കരയിലേത് പോലെ മന്ത്രിമാരെ ഇറക്കി പ്രചരണം നടത്താൻ എൽഡിഎഫിന് ഇത്തവണ സാധിക്കില്ല. തൃക്കാക്കര മോഡലില്‍ എൽഡിഎഫ് പ്രചരണ തന്ത്രം ഒഴിവാക്കിയത് അതുകൊണ്ടാണെന്നും പലരെയും ഫീൽഡിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ എൽഡിഎഫിനെന്നും വിഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ തവണ തൃക്കാക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്‌തപ്പോള്‍ സര്‍ക്കാര്‍ മിഷണറി മുഴുവന്‍ അവിടെയെത്തിയ സാഹചര്യമുണ്ടായിരുന്നു. ഇത്തവണ മന്ത്രിമാരെ ഇറക്കിയാല്‍ ഉള്ള വോട്ട് കൂടി പോയി കിട്ടുമെന്ന് മന്ത്രി വാസവന് അറിയാം. അക്കാര്യത്തില്‍ വളരെയധികം ബുദ്ധിമാനാണ് വാസവനെന്നും വിഡി സതീശന്‍ പറഞ്ഞു.

Last Updated : Aug 11, 2023, 8:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.