ETV Bharat / state

പ്രാര്‍ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി..! വാവ സുരേഷ് ആശുപത്രി വിട്ടു, തുടരും പാമ്പു പിടിത്തം

രാവിലെ 11 മണിയോടെയാണ് സുരേഷ് ആശുപത്രി വിട്ടത്. മന്ത്രി വി.എൻ വാസവൻ തിരുവഞ്ചൂര്‍ രാധകൃഷ്ണൻ എന്നിവര്‍ യാത്രയ്ക്കനായി എത്തി

Vava Suresh Health update  Vava Suresh discharged from Hospital  വാവാ സുരേഷ് ആശുപത്രി വിട്ടു  വാവാ സുരേഷിന്‍റെ ആരോഗ്യ നിലയിലെ പുരോഗതി
വാവാ സുരേഷ് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം
author img

By

Published : Feb 7, 2022, 12:14 PM IST

Updated : Feb 7, 2022, 12:38 PM IST

കോട്ടയം: മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. രാവിലെ 11 മണിയോടെയാണ് സുരേഷ് ആശുപത്രി വിട്ടത്.

പ്രാര്‍ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി..! വാവ സുരേഷ് ആശുപത്രി വിട്ടു, തുടരും പാമ്പു പിടിത്തം

മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, സുരേഷിന്‍റെ സഹോദരൻ അടക്കമുള്ള കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നു. തന്നെ സഹായിച്ച സർക്കാരിനും, ആശുപത്രി അധികൃതർക്കും, പ്രാർഥനയിൽ മുഴുകിയ ബന്ധുക്കൾക്കും, കുറിച്ചിയിലെ ജനങ്ങൾക്കും സുരേഷ് നന്ദി പറഞ്ഞു.

Also Read: മുന്‍കരുതല്‍ എടുക്കണമെന്ന് മന്ത്രി വാസവന്‍; പാലിക്കാമെന്ന് വാവ സുരേഷിന്‍റെ ഉറപ്പ്

ആരോഗ്യം വീണ്ടെടുത്ത ശേഷം ജനങ്ങളെ പാമ്പിൽ നിന്നും രക്ഷിക്കാൻ ഇനിയും മുന്നിട്ടിറങ്ങുമെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിന്‍റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എന്നാൽ അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എത്തിച്ച് നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് വാവ സുരേഷിന്‍റെ ജീവൻ രക്ഷിക്കാനായത്. സ്വദേശമായ തിരുവനന്തപുരത്തേക്കാണ് സുരേഷ് മടങ്ങിയത് സുരേഷിന് വീട് നിർമിച്ച് നൽകാൻ ചെന്നൈയിലെ ഒരു ഹോട്ടൽ ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Last Updated : Feb 7, 2022, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.