ETV Bharat / state

നിയന്ത്രണം വിട്ട കാര്‍ പുഴയില്‍ പതിച്ച് വടയാര്‍ സ്വദേശി മരിച്ചു - വടയാർ ഉണ്ണിമിശിഹ പള്ളി

വടയാർ മാലിയിൽ അശോകന്‍ ആണ് മരിച്ചത്. വടയാർ ഉണ്ണിമിശിഹ പള്ളിക്കു സമീപം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ മുവാറ്റുപുഴയാറിന്‍റെ കൈവഴിയിലാണ് പതിച്ചത്.

Vaikom Vadayar car accident  Vadayar native died after the car fell into river  car fell into river  Vadayar car accident  car accident  car accident in Vadayar  കാര്‍ പുഴയില്‍ പതിച്ച് വടയാര്‍ സ്വദേശി മരിച്ചു  വടയാര്‍ സ്വദേശി മരിച്ചു  വടയാർ മാലിയിൽ അശോകന്‍  അശോകന്‍  വടയാർ ഉണ്ണിമിശിഹ പള്ളി
നിയന്ത്രണം വിട്ട കാര്‍ പുഴയില്‍ പതിച്ച് വടയാര്‍ സ്വദേശി മരിച്ചു
author img

By

Published : Nov 21, 2022, 7:09 AM IST

കോട്ടയം: വൈക്കം വടയാറിൽ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് വീണ് കാര്‍ യാത്രികന്‍ മരിച്ചു. വടയാർ മാലിയിൽ അശോകനാണ് (57) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതിന് വടയാർ ഉണ്ണിമിശിഹ പള്ളിക്കു സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്കു മടങ്ങവെയാണ് അശോകന്‍ അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട കാര്‍ മുവാറ്റുപുഴയാറിന്‍റെ കൈവഴിയിലാണ് പതിച്ചത്. പുഴയിലെ അടിയൊഴുക്ക് ശക്തമായിരുന്നതിനാല്‍ കാർ, അപകട സ്ഥലത്തു നിന്ന് 50 മീറ്റർ ദൂരത്തേക്ക് ഒഴുകി പോയി. കാറ് പുഴയിൽ മുങ്ങി താഴുന്നത് കണ്ട വഴിയാത്രികൻ പുഴയിൽ ചാടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി.

വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്‌സും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കാറിനുള്ളില്‍ നിന്ന് അശോകനെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദ്‌രോഗത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍ പതിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഭാര്യ മായ. മക്കള്‍ വിഷ്‌ണു, അമ്മു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.