കോട്ടയം : പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ലൂമിനസ് ബസ് ഉടമ അരുണിനെയും ഡ്രൈവർ ജോമോനെയും സർവീസ് സെന്‍ററിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് (12.10.2022) വൈകുന്നേരം മൂന്ന് മണിയോടെയാണ് ഇരുവരെയും പാലക്കാട്ട് നിന്ന് തെളിവെടുപ്പിനായി കോട്ടയത്തെ ടിവിഎസ് ബസ് സർവീസ് സെന്‍ററിലെത്തിച്ചത്. ബസിന്‍റെ സർവീസ് വിവരങ്ങൾ എടുക്കാനായാണ് ഇവിടെയെത്തിയതെന്ന് പൊലീസ് അറിയിച്ചു. വിശദമായ വിവരങ്ങൾ ശേഖരിച്ചതിനുശേഷം ഇരുവരെയും കൊണ്ട് പൊലീസ് പാലക്കാട്ടേക്ക് മടങ്ങി.
വടക്കഞ്ചേരി ബസ് അപകടം : ഉടമയേയും ഡ്രൈവറേയും സർവീസ് സെന്‍ററിലെത്തിച്ച് തെളിവെടുപ്പ് നടത്തി - കോട്ടയം
പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ ജീവന്‍ പൊലിഞ്ഞ ബസ് അപകടത്തില്‍ ലൂമിനസ് ബസ് ഉടമയേയും ഡ്രൈവറേയും കോട്ടയത്തെ സർവീസ് സെന്‍ററിലെത്തിച്ച് തെളിവെടുപ്പ് നടത്തി