കോട്ടയം: തിരുവോണ സദ്യ ഒരുക്കാനുള്ള വിഭവങ്ങള്‍ക്കായി ജനം വിപണിയിലേക്ക് ഇറങ്ങിയതോടെ കച്ചവട സ്ഥാപനങ്ങളില്‍ വ്യാപാരം പൊടിപൊടിച്ചു. ഇന്നലെ രാവിലെ തന്നെ പച്ചക്കറി- പലവ്യഞ്ജന വിപണികള്‍ സജീവമായിരുന്നു. വസ്ത്രശാലകളിലെ തിരക്കിനൊപ്പം വഴിയോരത്തും നടപ്പാതകള്‍ കയ്യടക്കിയുള്ള കച്ചവടവും തകൃതിയായിരുന്നു.
ഓണമുണ്ണാൻ ഉത്രാടപ്പാച്ചിൽ; നാടും നഗരവും ഓണത്തിരക്കില്‍
സമൃദ്ധിയുടെ ഓണമുണ്ണാന്‍ ഇന്ന് ഉത്രാടപ്പാച്ചിലിലായിരുന്നു നാടും നഗരവും. മഴ മാറി മാനം തെളിഞ്ഞതോടെ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാട്.
കോട്ടയത്ത് ഉത്രാടപ്പാച്ചിൽ ഗംഭീരം
കോട്ടയം: തിരുവോണ സദ്യ ഒരുക്കാനുള്ള വിഭവങ്ങള്‍ക്കായി ജനം വിപണിയിലേക്ക് ഇറങ്ങിയതോടെ കച്ചവട സ്ഥാപനങ്ങളില്‍ വ്യാപാരം പൊടിപൊടിച്ചു. ഇന്നലെ രാവിലെ തന്നെ പച്ചക്കറി- പലവ്യഞ്ജന വിപണികള്‍ സജീവമായിരുന്നു. വസ്ത്രശാലകളിലെ തിരക്കിനൊപ്പം വഴിയോരത്തും നടപ്പാതകള്‍ കയ്യടക്കിയുള്ള കച്ചവടവും തകൃതിയായിരുന്നു.
Intro:Body:മഴ മാറി മാനം തെളിഞ്ഞതോടെ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാട്. സമൃദ്ധിയുടെ ഓണമുണ്ണാന്‍ ഇന്ന് ഉത്രാടപ്പാച്ചിലിലായിരുന്നു നാട്. സദ്യ ഒരുക്കാന്‍ ഇനിയും വാങ്ങാനുള്ള വിഭവങ്ങള്‍ക്കായി വിപണികളിലേയ്ക്ക് ഇറങ്ങിയതോടെ കച്ചവട സ്ഥാപനങ്ങളില്‍ വ്യാപാരം പൊടിപൊടിച്ചു. ഇന്നലെ രാവിലെ തന്നെ പച്ചക്കറി പലവ്യഞ്ജന വിപണികള്‍ സജീവമായിരുന്നു. വസ്ത്രശാലകളിലെ തിരക്കിനൊപ്പം വഴിയോരത്തും നടപ്പാതകള്‍ കയ്യടക്കിയുള്ള കച്ചവടവും തകൃതിയായിരുന്നു.
വ്യാപാരമേഖലയുടെ ഉല്‍സവം കൂടിയായ ഓണക്കാലത്ത് പ്രത്യേക സ്റ്റാളുകള്‍ തുറന്നും ഇളവുകള്‍ പ്രഖ്യാപിച്ചുമായിരുന്നു ഗൃഹോപകരണ വിപണികള്‍ സജീവമായത്. കവലകളില്‍ പുതുമയാര്‍ന്ന രീതിയില്‍ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ച് പച്ചക്കറി സ്റ്റാളുകളും ഏറെയുണ്ടായിരുന്നു. വിലക്കയറ്റം കീശ കീറാതിരിക്കാന്‍ സപ്ലൈക്കോ, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ് എന്നിവയുടെ നേതൃത്വത്തിലുള്ള വിപണികളും സജീവമായിരുന്നു, 15 മുതല്‍ 40 ശതമാനം വരെ വിലക്കിഴിവോടെയാണ് സര്‍ക്കാര്‍ വിപണികള്‍ പ്രവര്‍ത്തിച്ചത്.
വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ദിവസങ്ങളായി നല്ല തിരക്ക് അനുഭവപ്പെട്ടു. ചിങ്ങം പിറന്നതോടെ സ്വര്‍ണ വില കുതിച്ചുയര്‍ന്നെങ്കിലും വിവാഹ മുഹുര്‍ത്തങ്ങള്‍ ഏറെയുള്ളതിനാല്‍ സ്വര്‍ണാഭരണ കടകളില്‍ തിരക്കിനു കുറവില്ലായിരുന്നു. പൂക്കളമിടാനുള്ള പൂവാങ്ങാന്‍ പൂക്കടകളിലും തിരക്കു തന്നെ. ബന്തിപ്പൂവിനും വാടാമുല്ലയ്ക്കും അരളിക്കും തിരുവോണമെത്തിയതോടെ വില കൂടി. 100 രൂപയില്‍ കിടന്ന ബന്തിപ്പൂവിന് ഇപ്പോള്‍ ഒരു കിലോയ്ക്ക് 130 ആയി. വാടാമുലയ്ക്കും 30 രൂപ വര്‍ധിച്ച് 180 രൂപയായി. അരളിപ്പൂവിന് 150 രൂപയാണ് കൂടിയത്. വില കൂടിയിട്ടും പൂക്കള്‍ വാങ്ങാന്‍ കടകളില്‍ തിരക്കാണ്.
Conclusion: