കോഴിക്കോട് : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്‍റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു. 82 വയസായിരുന്നു. മാതൃഭൂമി ഡയറക്‌ടർ ബോർഡ് അംഗമാണ്.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എം.വി. ശ്രേയാംസ് കുമാർ,എം.വി ആശ, എം.വി നിഷ, എം.വി ജയലക്ഷ്‌മി എന്നിവർ മക്കളാണ്.