ETV Bharat / state

ജീവിക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ഓട്ടോ ഡ്രൈവര്‍

author img

By

Published : May 4, 2019, 1:04 PM IST

Updated : May 4, 2019, 3:42 PM IST

ഭര്‍ത്താവ് രോഗിയായപ്പോഴാണ് കുടുംബം പോറ്റാന്‍ ഓമന ഓട്ടോയുമായി തെരുവിലിറങ്ങിയത്. എന്നാല്‍ ഓട്ടോ യൂണിയന്‍ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് എത്തി. പൊലീസും കലക്ടറും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഓമന പരാതി പറയുന്നു

ഓട്ടോയിൽ ഓമന

കോട്ടയം: വനിത ഓട്ടോ ഡ്രൈവറെ സഹപ്രവര്‍ത്തകര്‍ ഉപദ്രവിക്കുന്നതായി ആരോപണം. പരാതിയുമായി വനിത പൊലീസിനെ സമീപിച്ചപ്പോള്‍ അവഗണനയായിരുന്നു ഫലമെന്ന് പരാതി. കോട്ടയം അതിരമ്പുഴ സ്വദേശി ഓമനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വനിത ഓട്ടോ ഡ്രൈവര്‍
എട്ടുമാസം മുമ്പ് ഓമന വാങ്ങിയ ഓട്ടോ വീടിന് തൊട്ടടുത്ത ഓട്ടോറിക്ഷ സ്റ്റാന്‍ഡായ കാരിത്താസ് സ്റ്റാന്‍ഡിലിട്ട് ഓടിച്ചു. എന്നാല്‍ എതിര്‍പ്പുമായി മറ്റ് ഓട്ടോത്തൊഴിലാളികള്‍ എത്തി. തുടര്‍ന്ന് ഓമന തൊട്ടടുത്ത യൂണിവേഴ്സിറ്റി കോളജ് സ്റ്റാന്‍ഡിലെത്തി. ഇവിടെയും ഓട്ടോ യൂണിയന്‍ തടസമുന്നയിച്ചു. ഇതോടെ തന്നെ ജീവിക്കാനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓമന ജില്ല പൊലീസ് മേധാവിയേയും കലക്ടറെയും സമീപിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. പൊലീസ് മേധാവിയുടെ അടുത്ത് പരാതിയുമായി എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വനിത പൊലീസ് പോലും തന്നോട് വളരെ അപമര്യാദയായാണ് പെരുമാറിയതെന്ന് ഓമന പരാതി പറയുന്നു. ഭര്‍ത്താവ് രോഗിയാണെന്നും കിടപ്പിലായത് കൊണ്ടാണ് തനിക്ക് ഓട്ടോയുമായി തെരുവിലിറങ്ങേണ്ടി വന്നതെന്നും ഇവര്‍ സങ്കടപ്പെടുന്നു. അധികൃതര്‍ പ്രശ്നം ഉടനടി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ഓമന.

Intro:ഉപജീവനത്തിനായി വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഓടിക്കാൻ സമ്മതിക്കാത്തതിനാൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശിനി ഓമന

Body:എട്ടുമാസം മുമ്പാണ് ആണ് കോട്ടയം അതിരമ്പുഴ സ്വദേശിനിയായ ഓമന ഉപജീവനത്തിനായി ഓട്ടോറിക്ഷ വാങ്ങിയത്. ഓട്ടോറിക്ഷ വാങ്ങി നാലു മാസം പിന്നിടുമ്പോൾ സമീപത്തെ ഒരു ഓട്ടോ സ്റ്റാൻഡിൽ പോലും വാഹനം ഇടാൻ സമ്മതിക്കുന്നില്ല എന്നതാണ് പരാതി. കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള സ്റ്റാൻഡിലും. യൂണിവേഴ്സിറ്റി കോളേജ് സ്റ്റാൻഡിലും ഉം ആണ് ഓമന ഓട്ടോറിക്ഷയുമായി എത്തിയത്. മറ്റ് ഡ്രൈവർമാർ പുതിയ ഒരാൾ കൂടി സ്റ്റാൻഡിൽ ഓടാൻ സമ്മതിക്കില്ല എന്ന് നിലപാടെടുത്തതോടെ ആണ് ഓമനയുടെ ജീവിതം വഴിമുട്ടിയത്. byt കളക്ടർക്കും ജില്ലാ പോലീസ് മേധാവിയും ഉൾപ്പെടെ വിവിധയിടങ്ങളിൽ പരാതി നൽകിയിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും ഓമന പറയുന്നു. അധിക്ഷേപിച്ചു സംസാരിച്ചു എന്ന് ന ന പരാതിയുമായി എത്തിയപ്പോൾ വനിതാ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പോലും അവഗണന നേരിടേണ്ടിവന്നു. byt അസുഖബാധിതനായ ഭർത്താവിൻറെ ചികിത്സയ്ക്ക് ഉൾപ്പെടെ പണം കണ്ടെത്തണം. നിലവിൽ പരിചയക്കാർ ഫോണിലൂടെ വിളിച്ച് കിട്ടുന്ന ഓട്ടങ്ങൾ മാത്രമാണ് ഉള്ളത്. അത് ചില ദിവസങ്ങളിൽ അതും ഉണ്ടാകാറില്ല. ഇനിയെങ്കിലും അധികൃതരുടെ ഇടപെടൽ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ വീട്ടമ്മ.

Conclusion:പി ടു സീ
Last Updated : May 4, 2019, 3:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.