ETV Bharat / state

ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണെതിരായ അവിശ്വാസം പരാജയപ്പെട്ടു

സത്യം വിജയിച്ചതായി വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ് പറഞ്ഞു. അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് യുഡിഎഫിനേറ്റ തിരിച്ചടിയെന്ന് വിലയിരുത്തല്‍.

author img

By

Published : Jan 13, 2020, 3:22 PM IST

Unbelief against the Vice-Chairperson of the Municipal Corporation failed
ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണെതിരായ അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ബല്‍ക്കീസ് നവാസിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 28 അംഗ നഗരസഭയില്‍ 11 യു ഡി എഫ് അംഗങ്ങളുള്‍പ്പെടെ 18 പേര്‍ മാത്രമാണ് പങ്കെടുത്തത്. 15 വോട്ടുകളാണ് അവിശ്വാസം വിജയിക്കാന്‍ വേണ്ടിയിരുന്നത്.

എല്‍ഡിഎഫ് വോട്ട് പ്രതീക്ഷിച്ചായിരുന്നു യുഡിഎഫിന്‍റെ അവിശ്വാസ നീക്കം. എന്നാല്‍ ഇടത് അംഗങ്ങള്‍ അവിശ്വാസ ചര്‍ച്ച ബഹിഷ്‌കരിച്ചു. നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബല്‍ക്കീസ് വിട്ടുനിന്നതിനെതിരെയായിരുന്നു യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് അംഗം അബ്ദുല്‍ഖാദര്‍ ബല്‍ക്കീസ് അഴിമതി നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയത് അവിശ്വാസം സംബന്ധിച്ച് യുഡിഎഫിലെ ഭിന്നത പ്രകടമാക്കി. ചര്‍ച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് അംഗങ്ങള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നത് മുസ്ലീം ലീഗ് ആവശ്യപ്പെട്ടതുകൊണ്ടാണെന്നും സത്യം വിജയിച്ചതായും ബല്‍ക്കീസ് നവാസ് പറഞ്ഞു. അതുസംബന്ധിച്ചുള്ള വോയ്‌സ് ക്ലിപ് പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് വോട്ടെടുപ്പില്‍ തെളിഞ്ഞതായി യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ നിസാര്‍ ഖുര്‍ബാനി വ്യക്തമാക്കി. അബ്ദുല്‍ഖാദറിന്‍റെ പരാമര്‍ശം വ്യക്തിപരമായിരിക്കാമെന്നും ഖുര്‍ബാനി കൂട്ടിച്ചേര്‍ത്തു.

Intro:
ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ബല്‍ക്കീസ് നവാസിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 28 അംഗ നഗരസഭയില്‍ 11 യു ഡി എഫ് അംഗങ്ങളുള്‍പെടെ 18 പേര്‍ മാത്രമാണ് പങ്കെടുത്തത്. 15 വോട്ടുകളാണ് അവിശ്വാസം വിജയിക്കാന്‍ വേണ്ടിയിരുന്നത്. Body:ഇടത് വോട്ട് പ്രതീക്ഷിച്ചായിരുന്നു യുഡിഎഫിന്റെ അവിശ്വാസ നീക്കം. എന്നാല്‍ ഇടത് അംഗങ്ങള്‍ അവിശ്വാസ ചര്‍ച്ച ബഹിഷ്‌കരിച്ചു. പിസി ജോര്‍ജ്ജിനൊപ്പം നിന്ന് കൗണ്‍സിലറായ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ്, ജനപക്ഷം ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് ലീഗിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതിനെതിരെയായിരുന്നു യുഡിഎഫ് ബല്‍ക്കീസ് നവാസിനെതിരെ അവിശ്വാസം കൊണ്ടുവന്നത്.

അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് അംഗം അബ്ദുല്‍ഖാദര്‍, ബല്‍ക്കീസ് അഴിമതി നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്, അവിശ്വാസം സംബന്ധിച്ച് ലീഗിലുള്ള ഭിന്നത പ്രകടമാക്കി. ചര്‍ച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് അംഗങ്ങള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

സത്യം വിജയിച്ചതായി വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ് പറഞ്ഞു. ചെയര്‍മാന്‍ തെരഞ്ഞെചുപ്പില്‍ നിന്നും വിട്ടുനിന്നത്, ലീഗ് ആവശ്യപ്പെട്ടതുകൊണ്ടാണ്. അതുസംബന്ധിച്ചുള്ള വോയിസ് ക്ലിപ് പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.
ബൈറ്റ്- ബല്‍ക്കീസ് നവാസ് (വൈസ് ചെയര്‍പേഴ്‌സണ്‍)

യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് വോട്ടെടുപ്പില്‍ തെളിഞ്ഞതായി യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നിസാര്‍ ഖുര്‍ബാനി വ്യക്തമാക്കി. അബ്ദുല്‍ഖാദറിന്റെ പരാമര്‍ശം വ്യക്തിപരമായിരിക്കാമെന്നും ഖുര്‍ബാനി കൂട്ടിച്ചേര്‍ത്തു.

നിസാര്‍ ഖുര്‍ബാനി (യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍)
Conclusion:അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് യുഡിഎഫിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തല്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.