കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലായില്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തി. പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനുമായാണ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ഉമ്മന്‍ചാണ്ടി പാലായിലെത്തി.
പാലാ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന്‍റെ പ്രകടന പത്രിക പ്രകാശനത്തിനാണ് അദ്ദേഹം എത്തിയത്. കെ.സി ജോസഫ് എംഎല്‍എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാലായിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിഷപ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.