കോട്ടയം: ജില്ല പോലീസിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിത പൊലീസ്, രഹസ്യാന്വേഷണ വിഭാഗത്തിൽ (സ്പെഷ്യൽ ബ്രാഞ്ചിൽ) നിയമിതയായി. പാലാ പൊലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉജ്വല ഭാസിയ്ക്കാണ് പുതിയ നിയമനം.
തിടനാട് സ്‌റ്റേഷൻ പരിധിയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥയായി ഉജ്ജ്വല ചുമതലയേറ്റു. ജില്ലയിലെ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒരു സ്റ്റേഷൻ പരിധിയിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി ചുമതലയേൽക്കുന്നത്.
കുടുതല്‍ വായനക്ക്: മലപ്പുറത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ യാഥാര്‍ഥ്യമാകുന്നു
19 വർഷമായി പൊലീസിൽ ജോലി ചെയ്യുന്ന ഉജ്വല ഭാസി വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി പാലാ പൊലീസ് സ്റ്റേഷനിലായിരുന്നു. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ്. ഭർത്താവ് അനീഷ് പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. കോളജിലെ ഓഫീസ് സ്റ്റാഫാണ്. സ്കൂൾ വിദ്യാർഥികളായ പവൻ, കിഷൻ എന്നിവരാണ് മക്കൾ.