ETV Bharat / state

സോഷ്യൽ മീഡിയ അധിക്ഷേപം; ജോസ് കെ മാണി മാപ്പ് പറയണമെന്ന് യുഡിഎഫ്

ജോസ് വിഭാഗം യുഡിഎഫിലായിരുന്ന കാലത്ത് കോൺഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും തകർക്കുവാൻ നടത്തിയ കുൽസിത നീക്കത്തിന്‍റെ ഫലമാണ് ജോസ് കെ മാണിയെ പരാജയത്തിൽ എത്തിച്ചതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.

UDF wants Jose K Mani to apologize in Social media abuse  Jose K Mani claims Social media abuse lead him to fail  ജോസ് കെ മാണി മാപ്പ് പറയണം  കോട്ടയത്ത് യുഡിഎഫ്
സോഷ്യൽ മീഡിയ അധിക്ഷേപം; ജോസ് കെ മാണി മാപ്പ് പറയണമെന്ന് യുഡിഎഫ്
author img

By

Published : Aug 19, 2021, 5:28 PM IST

കോട്ടയം: സോഷ്യൽ മീഡിയ അധിക്ഷേപമാണ് പരാജയത്തിന് കാരണമെന്ന ജോസ് കെ മാണിയുടെ കണ്ടെത്തൽ പാലാക്കാരുടെ ജനാധിപത്യ ബോധത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കേരള കോൺഗ്രസ് പ്രസ്ഥാനത്തെ പിളർത്തിയത് ജോസ് കെ മാണിക്ക് ഇഷ്ടമില്ലാത്ത നേതാക്കളെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ വിങ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ വ്യക്തിഹത്യ കൊണ്ട് മാത്രമാണ് എന്ന കാര്യത്തിൽ തർക്കമില്ലെന്നും സജി പറഞ്ഞു.

യു.ഡി.എഫ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ തിരുവോണ ദിവസം രാവിലെ ഒമ്പത് മണി മുതൽ ളാലം പാലം ജംഗ്ഷനിൽ ഉണ്ണാ വ്രതമനുഷ്ഠിക്കും. യുഡിഎഫ് നേതാക്കളും പരിപാടിയിൽ അണിചേരും.

Also read: ഭയമില്ല, ഇടതുസര്‍ക്കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ചിട്ടും ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.