ETV Bharat / state

യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം - kerala congress joseph faction

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് യോഗം ബഹിഷ്‌കരിച്ചത്.

കോട്ടയം യുഡിഎഫ് യോഗം  കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം  സജി മഞ്ഞക്കടമ്പൻ  തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍  പൗരത്വ ഭേദഗതി നിയമം  തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍  udf meeting  kerala congress joseph faction  saji manjakadamban
യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം
author img

By

Published : Jan 5, 2020, 2:24 PM IST

Updated : Jan 5, 2020, 3:55 PM IST

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് ചർച്ച ചെയ്യാന്‍ ചേർന്ന ജില്ലാ യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കേണ്ട അധികാര സ്ഥാനങ്ങൾ വിട്ടുകിട്ടുന്നില്ലെന്നും ഇത്തരം പ്രശ്‌നങ്ങളില്‍ യുഡിഎഫ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ബഹിഷ്‌കരിച്ചത്.

യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം

യോഗത്തിലെത്തിയപ്പോൾ തന്നെ സജി മഞ്ഞക്കടമ്പൻ വിഷയത്തിലെ പ്രതിഷേധം അറിയിച്ചിരുന്നു. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ജോസഫ് വിഭാഗം യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

യുഡിഎഫ് ധാരണാപ്രകാരം നിലവിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ചങ്ങനാശ്ശേരി നഗരസഭയിലും ജോസ്‌.കെ.മാണി വിഭാഗത്തിന് ലഭിച്ച പദവിയുടെ കാലയളവ് കഴിഞ്ഞിട്ടും ഇതേ പദവിയില്‍ തുടരുന്നതാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതിഷേധത്തിനിടയാക്കിയത്.

Intro:ജോസഫ് വിഭാഗം പ്രതിഷേധം യു.ഡി.എഫ്Body:പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള തുടർ പ്രക്ഷോപങ്ങളെ പറ്റി ചർച്ച ചെയ്യുന്നതിനായി ചേർന്ന കോട്ടയം ജില്ലാ യു.ഡി.എഫ് യോഗത്തിൽ നിന്നുമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തങ്ങൾക്ക് ലഭിക്കേണ്ട അധികാര സ്ഥാനങ്ങൾ വിട്ടുകിട്ടാത്തതിലും, പ്രശ്നത്തിൽ യു.ഡി.എഫ് കാര്യക്ഷമമായി ഇടപെടുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ശബ്ദമുയർത്തിയത്.യോഗത്തിലെത്തിയപ്പോൾ തന്നെ സജി മഞ്ഞക്കടമ്പൻ വിഷയത്തിലെ പ്രതിഷേധം അറിയിച്ചു. യോഗത്തിൽ കയർത്ത സജി മഞ്ഞകടമ്പനെ അനുനയിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ജേസഫ് പക്ഷം യോഗം ബഹിഷ്ക്കരിച്ച് പുറത്ത് പോവുകയായിരുന്നു.

ബൈറ്റ്

യു.ഡി.എഫ് ധാരണ പ്രകാരം നിലവിൽ ജോസ് കെ മാണി പക്ഷം തുടരുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ചങ്ങനാശ്ശേരി നഗരസഭയിലും ഇക്കൂട്ടർ സ്ഥാനം ഒഴിയണ്ട കലയളവ് കഴിഞ്ഞും,തുടരുകയാണ്. അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ജോസഫ് പക്ഷത്തിന്റെ നിലപാടിലുള്ള പ്രതിഷേധമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്കിലും, ചങ്ങനാശ്ശേരി നഗരസഭയിലും പ്രതിഫലിക്കുന്നതാണ് സൂചന

Conclusion:ഇ റ്റി വി ഭാരത്
കോട്ടയം
Last Updated : Jan 5, 2020, 3:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.