കോട്ടയം: യു.എ.പി.എ നിയമത്തെ നിശിതമായി എതിർക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ തന്നെ കേരളത്തിൽ യു.എ.പി.എ ചുമത്തി കേസ് എടുക്കുന്നതിലൂടെ ഇടതുപക്ഷ അനുകൂല സംഘടനകളുടെ പ്രതിരോധങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് യു.എ.പി.എ നിയമം ചുമത്തിയുള്ള കോഴിക്കോട്ടെ വിദ്യാർഥികളുടെ അറസ്റ്റിൽ കാനം രാജേന്ദ്രൻ മുൻ നിലപാട് ആവർത്തിച്ചത്. വിദ്യാർഥികളുടെ മേൽ ചുമത്തിയിരിക്കുന്ന യു.എ.പി.എ സർക്കാർ ഇടപെട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം സർക്കാർ നടത്തില്ലെന്ന വാദത്തെ കാനം രാജേന്ദ്രൻ പിൻതുണക്കുന്നു. കോൺഗ്രസ്സും ബിജെപിയുമാണ് നിയമനിർമ്മാണം ആവശ്യപ്പെട്ടതെന്നും തങ്ങൾ സുപ്രീംകോടതിയുടെ വിധി അനുസരിച്ചാണ് മുമ്പോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു .
യു.എ.പി.എ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍ - UAPA Act
വിദ്യാർഥികളുടെ മേൽ ചുമത്തിയിരിക്കുന്ന യു.എ.പി.എ സർക്കാർ ഇടപെട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കോട്ടയം: യു.എ.പി.എ നിയമത്തെ നിശിതമായി എതിർക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ തന്നെ കേരളത്തിൽ യു.എ.പി.എ ചുമത്തി കേസ് എടുക്കുന്നതിലൂടെ ഇടതുപക്ഷ അനുകൂല സംഘടനകളുടെ പ്രതിരോധങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് യു.എ.പി.എ നിയമം ചുമത്തിയുള്ള കോഴിക്കോട്ടെ വിദ്യാർഥികളുടെ അറസ്റ്റിൽ കാനം രാജേന്ദ്രൻ മുൻ നിലപാട് ആവർത്തിച്ചത്. വിദ്യാർഥികളുടെ മേൽ ചുമത്തിയിരിക്കുന്ന യു.എ.പി.എ സർക്കാർ ഇടപെട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം സർക്കാർ നടത്തില്ലെന്ന വാദത്തെ കാനം രാജേന്ദ്രൻ പിൻതുണക്കുന്നു. കോൺഗ്രസ്സും ബിജെപിയുമാണ് നിയമനിർമ്മാണം ആവശ്യപ്പെട്ടതെന്നും തങ്ങൾ സുപ്രീംകോടതിയുടെ വിധി അനുസരിച്ചാണ് മുമ്പോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു .
Conclusion:ഇ റ്റി വി ഭാരത്
കോട്ടയം