കോട്ടയം: ബൈക്ക് മോഷണ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി അഫ്‌സൽ (24), കണ്ണൂർ ആറളം സ്വദേശി സാരംഗ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് (ഒക്‌ടോബര്‍ 24) പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്നലെ രാവിലെയാണ് മേലുകാവ് പുറവിള സ്വദേശിയായ ജോബിൻ ജോർജ് എന്നയാളുടെ ബൈക്ക് ഇരുവരും ചേര്‍ന്ന് മോഷ്‌ടിച്ചത്. തുടര്‍ന്ന് ജോബിന്‍ ജോര്‍ജ് മേലുകാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പ്രതിയായ അഫ്‌സലിനെതിരെ പാല, കടുത്തുരുത്തി, കറുകച്ചാൽ, ഈരാറ്റുപേട്ട, തിടനാട് എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
സാരംഗിനെതിരെ കണ്ണൂർ ഇരിട്ടി സ്റ്റേഷനിൽ ബലാത്സംഗ കേസും നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മേലുകാവ് സ്റ്റേഷൻ എസ്എച്ച്ഒ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐ നാസർ, എ.എസ്.ഐ അഷറഫ്, സി.പി.ഓമാരായ ഷിഹാബ്, വരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.