കോട്ടയം: ഏറ്റുമാനൂർ - പാലാ ഹൈവേയിൽ കിടങ്ങൂർ കാനറാ ബാങ്കിന് സമീപം ഇലക്ട്രിക്ക് സ്ക്കൂട്ടറിൽ ബൈക്കിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു. കിടങ്ങൂർ പാഴൂക്കുന്നേൽ പി.ടി. ജോസഫ് (77) ആണ് മരിച്ചത്. പിറയാർ ഗവ. എൽ. പി. സ്ക്കൂൾ റിട്ട. അധ്യാപകനായിരുന്നു. ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയ ജോസഫ് റോഡിൽ സ്ക്കൂട്ടർ തിരിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിടിക്കുകയായിരുന്നു. മറിഞ്ഞു വീണ സ്ക്കൂട്ടറിൽ മറ്റൊരു ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലയടിച്ച് വീണ ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ അന്നമ്മ ജോസഫ്. മക്കൾ: പ്രവീൺ, പ്രദീപ്, പരേതയായ പ്രീതി, പ്രിൻസ്. മരുമക്കൾ: ഷൈബി, സുനി, ഷാജൻ, ജെഫി. സംസ്‌കാരം പിന്നീട്.
കിടങ്ങൂരിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു - ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു
ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയ ജോസഫ് റോഡിൽ സ്ക്കൂട്ടർ തിരിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിടിക്കുകയായിരുന്നു