ETV Bharat / state

ഓട്ടോറിക്ഷയ്ക്ക് മുകളിൽ വൈദ്യുതി പോസ്റ്റ് വീണു; രണ്ട് പേർക്ക് പരിക്ക് - ഓട്ടോയ്ക്ക് മുകളിൽ വൈദ്യുതി പോസ്റ്റ്

കാറ്റിൽ മരമൊടിഞ്ഞ് വൈദ്യുതി പോസ്റ്റിൽ പതിച്ചതിനെ തുടർന്നാണ് പോസ്റ്റ് മറിഞ്ഞ് വീണത്. പരിക്കേറ്റ ഡ്രൈവർ റോയിയുടെ തലയിൽ സാരമായ പരുക്കുണ്ട്.

autorickshaw from thiruvathukkal accident  electric post fell down to auto  ഓട്ടോയ്ക്ക് മുകളിൽ വൈദ്യുതി പോസ്റ്റ്  മാണിക്കുന്നത്ത് ഓട്ടോയിൽ പോസ്റ്റ് വീണു
ഓട്ടോ
author img

By

Published : Sep 21, 2020, 5:24 PM IST

കോട്ടയം: തിരുവാതുക്കൽ മാണിക്കുന്നത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്. യാത്രക്കാരനായ ചന്ദ്രൻ, തിരുവാതുക്കൽ മുഴുവഞ്ചേരിൽ റോയി കെ. തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. മാണിക്കുന്നം വേളൂർ റോഡിലായിരുന്നു അപകടം. കാറ്റിൽ മരമൊടിഞ്ഞ് വൈദ്യുതി പോസ്റ്റിൽ പതിച്ചതിനെ തുടർന്നാണ് പോസ്റ്റ് മറിഞ്ഞ് വീണത്. അപകടത്തിൽ ഓട്ടോയിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഡ്രൈവർ റോയിയുടെ തലയിൽ സാരമായ പരിക്കുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.