ETV Bharat / state

റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്‌ടിച്ചു; രണ്ട് പേർ പിടിയില്‍

author img

By

Published : Jul 31, 2022, 12:10 PM IST

റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷ മോഷ്‌ടിച്ച എരുമേലി സ്വദേശികളായ സുനിൽകുമാർ (40), രാജേഷ് എന്ന് വിളിക്കുന്ന ഷിജി (39) എന്നിവരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്‌തു.

two arrested in stealing autorickshaw at erumeli Kottayam  ഓട്ടോറിക്ഷ മോഷണം  റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷണം  ഓട്ടോറിക്ഷ മോഷണക്കേസിൽ രണ്ട് പേർ പിടിയിൽ  മോഷണശ്രമം രണ്ട് പ്രതികൾ പിടിയിൽ  കോട്ടയം ഓട്ടോറിക്ഷ മോഷണം  റോഡ് അരികിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷ മോഷണം  ഓട്ടോറിക്ഷ മോഷണശ്രമം കോട്ടയം  stealing autorickshaw two persons arrested  kottayam autorickshaw stealing
റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്‌ടിച്ചു; രണ്ട് പേർ പിടിയില്‍

കോട്ടയം: ഓട്ടോറിക്ഷ മോഷ്‌ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. എരുമേലി സ്വദേശികളായ സുനിൽകുമാർ (40), രാജേഷ് എന്ന് വിളിക്കുന്ന ഷിജി (39) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്‌തത്. മുണ്ടക്കയം ചോറ്റി നിർമലാരം ഭാഗത്ത് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പകൽ 10 മണിയോടുകൂടിയാണ് മോഷണം പോയത്.

ഇടക്കുന്നം പാറത്തോട് സ്വദേശി സജു രാജുവിന്‍റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷ്‌ടിച്ചത്. കേസിലെ പ്രതികളിൽ ഒരാളായ സുനിൽകുമാറിനെ പൊലീസ് സംഭവസ്ഥലത്ത് വച്ച് തന്നെ പിടികൂടി. എന്നാൽ, മറ്റൊരു പ്രതിയായ ഷിജി ഒളിവില്‍ പോവുകയായിരുന്നു.

തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും ഉടന്‍ തന്നെ ഷിജിയെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: ആർ.ഡി.ഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം; പ്രതി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.