ETV Bharat / state

ഭര്‍ത്താവിന് മുന്നില്‍ ഭാര്യ ട്രെയിനിടിച്ച് മരിച്ചു - latest news in kottayam

ട്രാക്കിന് സമീപം നില്‍ക്കുന്ന ഭര്‍ത്താവ് ജൈനക്ക് അപകട മുന്നറിയിപ്പ് നല്‍കിയെങ്കിലും രക്ഷപ്പെടാനായില്ല.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങിയ യുവതി പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മരിച്ചു  അപകട മുന്നറിയിപ്പ്  Train accident death in kottayam  ഭര്‍ത്താവ് മുന്നില്‍ ഭാര്യ ട്രെയിന്‍ തട്ടി മരിച്ചു  കോട്ടയം വാര്‍ത്തകള്‍  റെയില്‍വേ വാര്‍ത്തകള്‍  train news  train news updates  latest news in kottayam  kerala news updates
അപകടത്തില്‍ മരിച്ച ജൈന(37)
author img

By

Published : Oct 6, 2022, 8:07 AM IST

കോട്ടയം: റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്‍റെ കണ്‍മുന്നില്‍ ഭാര്യ ട്രെയിന്‍ തട്ടി മരിച്ചു. ഗാന്ധിനഗര്‍ സ്വദേശി സജി ജോര്‍ജിന്‍റെ ഭാര്യ ജൈനയാണ്(37) മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് 5 മണിയോടെ ഗാന്ധിനഗറിനും അടിച്ചിറയ്ക്കും ഇടയിലാണ് സംഭവം.

കടയില്‍ പോയി വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയ ശബ്‌ദമില്ലാതെ അമിത വേഗത്തിലെത്തിയ ട്രെയിന്‍ എന്‍ജിനാണ് ജൈനയെ ഇടിച്ചിട്ടത്. ട്രാക്കിന് സമീപം ജൈനയെ കാത്ത് നില്‍ക്കുന്ന ഭര്‍ത്താവ് അപകട മുന്നറിയിപ്പ് നല്‍കിയെങ്കിലും ജൈനക്ക് രക്ഷപ്പെടാനായില്ല.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്ലസ് വൺ വിദ്യാർത്ഥിയായ ജിത്തുവാണ് മകൻ. കോട്ടയം വഴിയുള്ള തീവണ്ടി പാത ഇരട്ടിപ്പിച്ചത് ജൈനയുടെ അടക്കമുള്ള മേഖലയിലെ അറുപതിലധികം കുടുംബങ്ങള്‍ക്ക് ഭീഷണിയാവുന്നുണ്ട്. റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന ഇവര്‍ക്ക് ട്രാക്ക് മുറിച്ച് കടന്ന് വേണം വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍.

പ്രായമായവരും കുട്ടികളും രോഗികളും താമസിക്കുന്ന ഈ പ്രദേശത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ റെയിൽവേയും കെ.എസ്.റ്റി.പിയും മനുഷ്യത്വപരമായ നിലപാടു സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ സാബു മാത്യു ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.