കോട്ടയം: തിരുനക്കര പകൽപ്പൂരത്തോടനുബന്ധിച്ച് ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 2 മുതൽ കോട്ടയത്ത് ഗതാഗത നിയന്ത്രണം. നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഇന്ന് (മാർച്ച് 23 ബുധൻ) ഉച്ചയ്ക്കുശേഷം കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
നിയന്ത്രണങ്ങൾ താഴെ പറയുന്ന രീതിയിലാണ്;
തെക്കുനിന്നും എം സി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്‍റ് കവല ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍ - കുരിശുപള്ളി - അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍ - അറുത്തൂട്ടി വഴി പോവുക.
എം സി റോഡിലൂടെ വരുന്ന കിഴക്കോട്ടു പോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയില്‍ക്കടവു വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.
നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്‌സ് ജംഗ്ഷന്‍ , റെയില്‍വേ സ്റ്റേഷന്‍ - ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി എം എൽ റോഡ് വഴി കോടിമത ഭാഗത്തേക്ക് പോവുക.
കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്‌സ് ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.
നാഗമ്പടം സ്റ്റാന്‍റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസുകള്‍ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.
ALSO READ: കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്