ETV Bharat / state

തടി മുറിക്കല്‍ വിവാദം; ഈരാറ്റുപേട്ട നഗരസഭയിലേക്ക് സിപിഐഎം മാര്‍ച്ച്

author img

By

Published : Aug 14, 2019, 4:27 AM IST

ആരോപണ വിധേയരായ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി

തടി മുറിക്കല്‍ വിവാദം; ഈരാറ്റുപേട്ട നഗരസഭയിലേയ്ക്ക് സിപിഐഎം മാര്‍ച്ച് നടത്തി

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും തേക്ക് തടികള്‍ മോഷണം പോയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഐഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ആരോപണ വിധേയരായ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എംഎച്ച് ഷെനീര്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭയിലേയ്ക്കുള്ള പ്രവേശനപാതയില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു.

ഈരാറ്റുപേട്ട നഗരസഭയിലേയ്ക്ക് സിപിഐഎം മാര്‍ച്ച്

തേക്ക് തടികള്‍ മോഷണം പോയതായി വൈസ് ചെയര്‍പേഴ്‌സണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ തടികളില്‍ ചിലത് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു. അപകട സാധ്യതയുണ്ടായിരുന്നതിനാല്‍ പ്രത്യേക അധികാരം ഉപയോഗിച്ച് തടിവെട്ടാന്‍ അനുവാദം നല്‍കിയതായി ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെട്ടിയ തടി ചാവക്കാട് മില്ലിലേക്ക് കടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. തടി കടത്താന്‍ കൂട്ട് നിന്ന ചെയര്‍മാനും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ നടപടി വേണമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെഎം ബഷീര്‍ ആവശ്യപെട്ടു. ചെയര്‍മാനെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസം 24 ന് ചര്‍ച്ച ചെയ്യും.

Intro:Body:
ഈരാറ്റുപേട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന തടി വെട്ടിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് സിപിഐഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ആരോപണ വിധേയരായ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കി.

പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എച്ച് ഷെനീര്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭയിലേയ്ക്കുള്ള പ്രവേശനപാതയില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. റെസ്റ്റ് ഹൗസ് റോഡരുകിലുള്ള നഗരസഭയുടെ സ്ഥലത്ത് നിന്നിരുന്ന തേക്ക് തടികളാണ് മോഷണം പോയതായി വൈസ് ചെയ്യര്‍ പേഴ്‌സണ്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയായതോടെ കാണാതായ തടികളില്‍ ചിലത് കൊണ്ടുര്‍ റോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു. അപകട സാധ്യതയുണ്ടായിരുന്നതിനാല്‍ പ്രത്യേക അധികാരം ഉപയോഗിച്ച് തടിവെട്ടാന്‍ അനുവാദം നല്‍കിയതായി ചെയ്യര്‍മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെട്ടിയ തടി ചാവക്കാട് മില്ലിലേക്ക് കടത്തിയിരുന്നതായാണ് സി.പി.എം ആരോപിക്കുന്നത്.

തടി കടത്താന്‍ കൂട്ട് നിന്ന ചെയര്‍മാനും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ നടപടി വേണമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എം ബഷീര്‍ ആവശ്യപെട്ടു. അതിനിടെ, തടിവെട്ട് പ്രശ്‌നം നഗരസഭാ ഭരണത്തെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ചെയര്‍മാനെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസം 24 ന് ചര്‍ച്ച ചെയ്യും. വി.പി സലീം, ഹസീന ഫൈസല്‍, ഷൈല സലീം, ലൈല പരിത്, അനസ് പാറയില്‍, ഹുസൈന്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിനും ധര്‍ണ്ണക്കും നേതൃത്വം നല്‍കി.

byte- സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എം ബഷീര്‍ Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.