ETV Bharat / state

കോട്ടയത്ത് രണ്ട് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഓണം ലക്ഷ്യമാക്കി കിടങ്ങൂരിലും പരിസരങ്ങളിലും വിൽപനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

Three youths arrested with 2 kg cannabis in Kottayam  cannabis  കോട്ടയത്ത് രണ്ട് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ  കഞ്ചാവ്  Three youths arrested  മൂന്ന് യുവാക്കൾ അറസ്റ്റിൽ
കോട്ടയത്ത് രണ്ട് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
author img

By

Published : Aug 13, 2021, 8:03 PM IST

കോട്ടയം: രണ്ട് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. കിടങ്ങൂര്‍ കോളേജിന് സമീപം തട്ടേകാട്ടിൽ ശ്രീജിത്ത് ബെന്നി (23), ചേർപ്പുങ്കൽ കല്ലൂർ പള്ളിയ്ക്ക് സമീപം കളരിയ്ക്കൽ അമൽ (23) സഹോദരന്‍ അതുൽ ( 22 ) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന പടിഞ്ഞാറ്റിൽ കരപാളയം പനയംചാലിൽ ജറിൻ പി. ടോം, ഏറ്റുമാനൂർ സ്വദേശിയായ ജോബി എന്നിവർ ഓടി രക്ഷപെട്ടു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.

ഓണം ലക്ഷ്യമാക്കി കിടങ്ങൂരിലും പരിസരങ്ങളിലും വിൽപനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. രാത്രി പൊലീസ് പട്രോളിംഗിനിടയിൽ സംശയം തോന്നി സംഘത്തെ ചോദ്യം ചെയ്യുന്നതിനിടയിൽ രണ്ട് പേർ ഓടി രക്ഷപെട്ടതിനെ തുടർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. മൂന്ന് പേരെ പിടികൂടി ചോദ്യം ചെയ്‌തതിൽ വിൽപനയ്ക്കായി കൈവശം സൂക്ഷിച്ച ചെറു കഞ്ചാവ് പായ്ക്കറ്റുകളും ബാഗിലാക്കി ചേർപ്പുങ്കൽ ഭാഗത്തുള്ള ലോഡ്‌ജ് മുറിയിൽ സൂക്ഷിച്ച ബാക്കി കഞ്ചാവും കണ്ടെത്തി.

Also Read: യൂറോപ്പിൽ ഇനി ഫുട്‌ബോൾ വസന്തം; പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് തുടക്കം

പാലാ ഡിവൈഎസ്‌പിയുടെ നിർദ്ദേശ പ്രകാരം കിടങ്ങൂർ എസ്എച്ച്ഒ ബിജു കെ.ആർ, കിടങ്ങൂർ എസ്.ഐ കുര്യൻ മാത്യു, റെജി പി. ജോസഫ്, എഎസ്ഐ മഹേഷ് കൃഷ്‌ണൻ, ഹരിഹരൻ.എൻ, സുനിൽ കുമാർ എം.ജി, സന്തോഷ് കെ.കെ, ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.