കോട്ടയം: കോട്ടയത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്നും മെയ് 30ന് എത്തിയ പായിപ്പാട് സ്വദേശിയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ. കോട്ടയത്തെ കൊവിഡ് കെയര്‍ സെന്‍ററില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ ഭാര്യക്ക് ഈ മാസം മൂന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയില്‍ നിന്ന് മെയ് 26ന് ട്രെയിനില്‍ ചങ്ങനാശേരിയിൽ എത്തിയ മാമ്മൂട് സ്വദേശിയാണ് വൈറസ് സ്ഥിരീകരിച്ച മറ്റൊരാൾ. എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസിലുമാണ് ഇദ്ദേഹം സഞ്ചരിച്ചത്. ശേഷം ഹോം ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. മെയ് 27ന് മഹാരാഷ്ട്രയില്‍ നിന്ന് വിമാനത്തില്‍ എത്തിയ കങ്ങഴ സ്വദേശിനിയാണ് മൂന്നാമത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി. കങ്ങഴയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. അതേസമയം ചികിത്സയിൽ ഉണ്ടായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനിക്ക് രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി.
കോട്ടയത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Kottayam
ചികിത്സയിൽ ഉണ്ടായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനിക്ക് രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി.
![കോട്ടയത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കോട്ടയം കോട്ടയം കൊവിഡ് കൊവിഡ് 19 three persons confirmed covid Kottayam Kottayam covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7517799-114-7517799-1591536992484.jpg?imwidth=3840)