ETV Bharat / state

ആറന്മുള തേവർക്കുള്ള വിഭവങ്ങളുമായി മങ്ങാട്ടുകടവില്‍ നിന്ന് തിരുവോണത്തോണി പുറപ്പെട്ടു - ഏറ്റവും പുതിയ വാര്‍ത്ത കോട്ടയം

കോട്ടയം കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്നും തിരുവോണത്തോണി പുറപ്പെട്ടു. കുമാരനല്ലൂരിലെ മങ്ങാട്ട് ഇല്ലത്തിലെ എം ആർ രവീന്ദ്ര ബാബു ഭട്ടതിരിയാണ് ആറന്മുള തേവർക്കുള്ള വിഭവങ്ങളുമായി തോണിയിൽ യാത്രയായത്.

Thiruvonathoni left Mangatukadav  dishes for Aranmula Thevar  Aranmula Thevar Thiruvonathoni  Thiruvonathoni kotteyam  latest news in kottayam  മങ്ങാട്ടുകടവില്‍ നിന്ന് തിരുവോണത്തോണി  തിരുവോണത്തോണി പുറപ്പെട്ടു  കോട്ടയം കുമാരനല്ലൂർ  മങ്ങാട്ട് ഇല്ലത്തിലെ എം ആർ രവീന്ദ്ര ബാബു ഭട്ടതിരി  ആറന്മുള തേവർക്കുള്ള വിഭവങ്ങളുമായി  തിരുവോണത്തോണി കോട്ടയം  ഏറ്റവും പുതിയ വാര്‍ത്ത കോട്ടയം  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ആറന്മുള തേവർക്കുള്ള വിഭവങ്ങളുമായി മങ്ങാട്ടുകടവില്‍ നിന്ന് തിരുവോണത്തോണി പുറപ്പെട്ടു
author img

By

Published : Sep 5, 2022, 8:33 PM IST

കോട്ടയം: ഐതിഹ്യ പെരുമയിൽ തിരുവോണത്തോണി പുറപ്പെട്ടു. കോട്ടയം കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്നുമാണ് തോണി പുറപ്പെട്ടത്. കുമാരനല്ലൂരിലെ മങ്ങാട്ട് ഇല്ലത്തിലെ എം ആർ രവീന്ദ്ര ബാബു ഭട്ടതിരിയാണ് ആറന്മുള തേവർക്കുള്ള വിഭവങ്ങളുമായി തോണിയിൽ യാത്രയായത്.

ഐതിഹ്യവും ചരിത്രവും ഇഴചേർന്ന യാത്രക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാങ്ങാട്ടില്ലാത്തിനു പാരമ്പര്യ വഴിയിൽ കിട്ടിയതാണ് ഈ അവകാശം ഇതുവരെ ആചാരം തെറ്റിയിട്ടില്ല. മങ്ങാട്ട് ഇല്ലത്തെ കാരണവർ തിരുവോണ നാളിൽ ബ്രാഹ്മണബാലന് കാൽ കഴുകിച്ചൂട്ടു നടത്തിയിരുന്നു.

ആറന്മുള തേവർക്കുള്ള വിഭവങ്ങളുമായി മങ്ങാട്ടുകടവില്‍ നിന്ന് തിരുവോണത്തോണി പുറപ്പെട്ടു

ഒരിക്കൽ കുട്ടിയെ കിട്ടാതെ വന്നപ്പോൾ കാരണവർ വിഷമിച്ചു. ആ സമയം ഒരു കുട്ടി ഇല്ലത്ത് എത്തുകയും കാരണവർ ചടങ്ങ് നടത്തുകയും ചെയ്‌തു. ചടങ്ങിനു ശേഷം കുട്ടി അപ്രത്യക്ഷനായി. ആറൻമുളയപ്പനാണ് ചടങ്ങിന് ബാല വേഷത്തിലെത്തിയതെന്നാണ് വിശ്വാസം.

പിന്നീട് കാട്ടൂരില്ലക്കാർ കുമാരനല്ലൂരിലേക്ക് വന്നശേഷം ഇല്ലത്തെ കാരണവർ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി ആറൻമുളയ്ക്ക് തോണി യാത്ര തുടങ്ങി. ഈ പതിവ് കാലങ്ങളായി തെറ്റിയിട്ടില്ല. തിരുവോണ നാളിൽ കാട്ടൂർ മഹാവിഷ്‌ണു ക്ഷേത്ര കടവിൽ നിന്ന് ഭട്ടതിരി തിരുവോണ തോണിയിൽ കയറും.

കാട്ടൂർ കരയിലെ 18തറവാട്ടുകാരാണ് തോണിയിൽ ഉണ്ടാവുക. കുമാരനെല്ലൂരിൽനിന്നും ഭട്ടതിരി കാട്ടൂർ കടവുവരെ എത്തുന്ന ചുരുളൻ വള്ളം. തിരുവോണത്തോണിയുടെ അകമ്പടി തോണിയാകും തിരുവോണ നാളിൽ പുലർച്ചെ ആറന്മുള കടവിൽ തോണി എത്തിച്ചേരും. ഓണ സദ്യയ്ക്ക് ശേഷം ഭട്ടതിരി മടങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.