കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ ബോട്ടില്‍ പര്യടനം നടത്തി യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാവിലെ തന്‍റെ അയല്‍വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച തിരുവഞ്ചൂർ കോടിമതയില്‍ നിന്ന് ബോട്ടിലാണ് തുടർ പര്യടനം നടത്തിയത്.
നാടങ്കരി, പതിനാറില്‍ച്ചിറ, പാറേച്ചാല്‍, ചുങ്കത്തുമുപ്പത്, 15ല്‍ ചിറ, കാഞ്ഞിരം എന്നിവിടങ്ങൾ സന്ദര്‍ശിച്ച അദ്ദേഹം മലരിക്കലില്‍ പര്യടനം അവസാനിപ്പിച്ചു. വികസനങ്ങള്‍ക്ക് ജനങ്ങളുടെ ഇച്ഛാശക്തിയുണ്ടാകണമെന്നും അതിന് ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
ദുഃഖ വെള്ളി ദിവസമായ ഇന്ന് വിവിധ ദേവാലങ്ങളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്‌ത അദ്ദേഹം ഉച്ചകഴിഞ്ഞ് ദിവാന്‍കവല പ്രദേശത്തെ വീടുകളില്‍ ഭവനസന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു.
കോണ്‍ഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്‍റ് ജോണ്‍ ചാണ്ടി, അനില്‍ മലരിക്കല്‍, ഷൈലജ ദിലീപ്, എന്‍ എസ് ഹരിശ്ചന്ദ്രന്‍, ജയചന്ദ്രന്‍ ചിറോത്ത്, അന്‍സാർ ടിഎ, നെജീബ് കൊച്ചുകാഞ്ഞിരം, ചന്ദ്രന്‍, ജോജി എന്നിവര്‍ തിരുവഞ്ചൂരിനൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.