കോട്ടയം: യുഡിഎഫ് ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോട്ടയം നിയമസഭാ മണ്ഡലം സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഇപ്പോൾ നടക്കുന്നത് ജനങ്ങളുടെ സർവേയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പൻ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിനു പരാജയ ഭീതി ബാധിച്ചതിനാലാണെന്നും ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ഭക്ത ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോട്ടയം വയസ്‌കരയിലെ ഗവ: ടൗൺ എൽപിഎസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കുടുംബ സമേതമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.