ETV Bharat / state

'കെ സുധാകരനെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട'; സർക്കാരിന്‍റെ മരണമണിയാണ് തൃക്കാക്കരയെന്ന് തിരുവഞ്ചൂർ - കെ സുധാകരനെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

പ്രസംഗത്തിന്‍റെ പേരിൽ കേസെടുക്കാൻ പോയാൽ എത്ര പേർ ജയിലിൽ പോകേണ്ടിവരുമെന്നും ഇടതുപക്ഷ നേതാക്കളെ ചൂണ്ടിക്കാണിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Thiruvanchoor Radhakrishnan against ldf  Thiruvanchoor Radhakrishnan against kerala government  കെ സുധാകരനെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ  സർക്കാരിന്‍റെ മരണമണിയാണ് തൃക്കാക്കരയെന്ന് തിരുവഞ്ചൂർ
'കെ സുധാകരനെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട'; സർക്കാരിന്‍റെ മരണമണിയാണ് തൃക്കാക്കരയെന്ന് തിരുവഞ്ചൂർ
author img

By

Published : May 20, 2022, 4:41 PM IST

കോട്ടയം: കെ.പി.സി.സി അധ്യക്ഷനെ ഒറ്റപ്പെടുത്താമെന്ന് മാർക്‌സിസ്റ്റ് പാർട്ടി കരുതേണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പ്രസംഗത്തിന്‍റെ പേരിൽ കേസെടുക്കാൻ പോയാൽ എത്ര പേർ ജയിലിൽ പോകേണ്ടിവരുമെന്ന് മുൻകാല അനുഭവം ഓർക്കുന്നത് നന്ന്. ജഡ്‌ജിമാരെ ശുംഭൻമാർ എന്ന് വിളിച്ചവര്‍ ഇവിടെയുണ്ട് എന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊക്കെ തൃക്കാക്കരയിലെ ജനങ്ങൾ ചുട്ട മറുപടി നൽകും. എല്‍.ഡി.എഫ് സർക്കാരിന്‍റെ മരണമണിയാണ് തൃക്കാക്കര. പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ് കോട്ടയത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് വെള്ളിയാഴ്‌ച രാവിലെ 11ന് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് മുന്നിൽ നടന്നത്.

ALSO READ| വിവാദങ്ങള്‍, പ്രതിഷേധങ്ങള്‍, സ്വപ്‌ന പദ്ധതികള്‍... രണ്ടാം പിണറായി സർക്കാരിന് ഒന്നാം വാർഷികം

രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം വിനാശ വികസനത്തിന്‍റെ ഒന്നാം വാർഷികമായാണ് യു.ഡി.എഫ് ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെ സായാഹ്നധർണ നടത്തും. കോൺഗ്രസ് നേതാക്കളായ ജോസി സെബാസ്‌റ്റ്യന്‍, ഫിലിപ്പ് ജോസഫ്, സജി മഞ്ഞക്കടമ്പിൽ, ഡോ. പി.ആര്‍ സോന തുടങ്ങിയവരും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.