ETV Bharat / state

ആവേശം വാനോളമുയർത്തി തിരുനക്കരയില്‍ പൂരം - തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവം

ഇന്നലെ (23.03.2022) വൈകുന്നേരം 5 മണിക്ക് ആരംഭിച്ച പൂരം 7.30ഓടെ സമാപിച്ചു. ഇന്ന് (24.03.2022) ആറാട്ടോടേ ഉത്സവം സമാപിക്കും.

പൂര പ്രേമികളിൽ ആവേശം വാനോളമുയർത്തി തിരുനക്കര പൂരം അരങ്ങേറി  Kottayam Thirunakkara Pooram  കോട്ടയം തിരുനക്കര പൂരം അരങ്ങേറി  പത്മശ്രീ ജയറാം പഞ്ചാരിമേളം  തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവം  Thirunakkara Mahadeva Temple Festival
പൂര പ്രേമികളിൽ ആവേശം വാനോളമുയർത്തി തിരുനക്കര പൂരം അരങ്ങേറി
author img

By

Published : Mar 24, 2022, 9:05 AM IST

കോട്ടയം: പൂരപ്രേമികളിൽ ആവേശം വാനോളമുയർത്തി തിരുനക്കര പൂരം. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി നടന്ന തിരുനക്കര പൂരത്തിൽ 22 ഗജവീരൻമാർ അണിനിരന്നു. കിഴക്കൻ ചേരുവാരത്തിൽ തിരുനക്കര ശിവൻ ഭഗവാന്‍റെ തിടമ്പേറ്റി.

പടിഞ്ഞാറൻ ചേരുവാരത്തിൽ ചിറയ്ക്കൽ കാളിദാസൻ പാറുമേക്കാവ് ദേവിയുടെ തിടമ്പേറ്റി. താഴമൺ മഠം കണ്‌ഠരർ മോഹനർ ദീപം തെളിയിച്ചതോടെ പൂരം ആരംഭിച്ചു. കൊവിഡ് സൃഷ്‌ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന പൂരം അക്ഷര നഗരിയെ ആവേശഭരിതമാക്കി.

പൂര പ്രേമികളിൽ ആവേശം വാനോളമുയർത്തി തിരുനക്കര പൂരം അരങ്ങേറി

മേളപ്പെരുക്കവുമായി പത്മശ്രീ ജയറാമിനൊപ്പം 111 കലാകാരന്മാരുടെ പഞ്ചാരിമേളം കൂടിയായതോടെ പൂര പ്രേമികളുടെ ആവേശം ഇരട്ടിയായി. ഇന്നലെ (23.03.2022) രാവിലെ 10 മണിയോടുകൂടി തന്നെ ചെറുപൂരങ്ങള്‍ തിരുനക്കര മഹാദേവ ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങിയിരുന്നു.

പൂരത്തിന് ഒരുങ്ങിയിറങ്ങിയ കൊമ്പന്മാരെ ആന പ്രേമികൾ ഹർഷാരവത്തോടെ വരവേറ്റു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച പൂരം 7.30ഓടെ സമാപിച്ചു. ഇന്ന് (24.03.2022) ആറാട്ടോടേ ഉത്സവം സമാപിക്കും.

ALSO READ: തിരുന്നക്കരയില്‍ താള പ്രപഞ്ചം സൃഷ്ടിച്ച് ജയറാമും കൂട്ടരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.