കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ജില്ലാ നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍. തിരിച്ചടി ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളെ വിജയിപ്പിക്കാനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഊര്‍ജ്ജിത പരിപാടികള്‍ നടപ്പാക്കാനും നീക്കമുണ്ട്. കോട്ടയം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെന്നാണ് ജില്ലാ നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍.
പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും യോഗം വിലയിരുത്തി. ഈ തെരഞ്ഞെടുപ്പിലും ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളെ ജില്ലയില്‍ വിജയിപ്പിക്കുവാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിനാണ്. പരാജയ കാരണങ്ങളും യോഗം വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ജില്ലയില്‍ ശക്തമായ പ്രവര്‍ത്തന - പ്രചരണ പരിപാടികള്‍ ആരംഭിക്കുവാനും നേതൃയോഗം തീരുമാനമെടുത്തു. നിയോജക മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കെ.പി.സി.സി. സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പാലായില്‍ സി.ആര്‍. പ്രാണകുമാര്‍, കടുത്തുരുത്തിയില്‍ സുനില്‍. പി. ഉമ്മന്‍, വൈക്കത്ത് ഐ. കെ. രാജു, ഏറ്റുമാനൂരില്‍ റിങ്കു ചെറിയാന്‍, കോട്ടയത്ത് ബി. ബൈജു, പുതുപ്പള്ളിയില്‍ അനീഷ് വരിയ്ക്കണ്ണാമല, ചങ്ങനാശ്ശേരിയില്‍ ജോണ്‍ വിനീഷ്യസ്, കാഞ്ഞിരപ്പള്ളിയില്‍ എസ്.കെ അശോക് കുമാര്‍, പൂഞ്ഞാറില്‍ എന്‍.ഷൈലാജ് എന്നിവര്‍ക്കാണ് ചുമതല.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി.പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷനായി. നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എല്‍.എ, കെ.പി.സി.സി. വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.ടോമി കല്ലാനി, എം.എം.നസീര്‍, ഡോ.പി.ആര്‍.സോനാ, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ലതികാ സുഭാഷ്, കുര്യന്‍ ജോയി, ജോസി സെബാസ്റ്റ്യന്‍, പി.എസ്.രഘുറാം, നാട്ടകം സുരേഷ്, സുധാ കുര്യന്‍, ജാന്‍സ് കുന്നപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.