കോട്ടയം: കാത്തിരിപ്പിന് വിരാമമിട്ട് രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ സർജനെ നിയമിച്ചു. ഉഴവൂർ കെ.ആർ.എൻ.എം.എസ്. ആശുപത്രിയിൽ ജോലിയിലിരുന്ന ഡോ. വി.എൻ.സുകുമാരനെയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ സർജനായി നിയമിച്ചത്. സർജന്‍റെ പോസ്റ്റിലേക്ക് വേഗത്തിൽ നിയമനം നടത്തണമെന്ന ആവശ്യവുമായി എംഎൽഎയായ മാണി സി കാപ്പൻ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദർശിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഹെൽത്ത് സെന്‍ററിൽ സർജനെ നിയമിച്ചത്. സർജന്‍റെ അഭാവം ഇവിടെയെത്തുന്ന ജനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തന ആരംഭ സമയത്ത് ഇവിടെ എത്തിയിരുന്ന മാണി സി.കാപ്പൻ ഇവിടെ സർജനെ നിയമിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു.
രാമപുരത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ സർജനെ നിയമിച്ചു
സർജന്‍റെ ഒഴിവിലേക്ക് ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പന്‍ എംഎല്‍എ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു.